അജിത് പവാര്‍ തെറ്റു തിരിച്ചറിയുന്നതാവും നല്ലത്...

ത്രികക്ഷി  സര്‍ക്കാര്‍രൂപീകരണത്തിന് തൊട്ടുമുന്‍പായി അജിത്‌ പവാര്‍നടത്തിയ കൂറ് മാറ്റത്തില്‍ പ്രതികരണവുമായി എന്‍സിപി നേതാവ് നവാബ് മാലിക്.

Last Updated : Nov 24, 2019, 07:16 PM IST
അജിത് പവാര്‍ തെറ്റു തിരിച്ചറിയുന്നതാവും നല്ലത്...

മുംബൈ: ത്രികക്ഷി  സര്‍ക്കാര്‍രൂപീകരണത്തിന് തൊട്ടുമുന്‍പായി അജിത്‌ പവാര്‍നടത്തിയ കൂറ് മാറ്റത്തില്‍ പ്രതികരണവുമായി എന്‍സിപി നേതാവ് നവാബ് മാലിക്.

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിജെപി നെതാവ് ദേവേന്ദ്ര ഫഡ്‌നവിസിന് വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് എന്‍.സി.പി നേതാവ് നവാബ് മാലിക് പറഞ്ഞു. എന്‍സിപിയുടെ മുഴുവന്‍ എം.എല്‍.എമാരുടെ പിന്തുണയും തങ്ങള്‍ക്കുണ്ടെന്നും ഫഡ്‌നവിസ് രാജിവെക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

"അജിത്ത് പവാര്‍ ഒരു തെറ്റു ചെയ്തു. അത് അദ്ദേഹത്തിന് മനസ്സിലാക്കി കൊടുക്കാനുള്ള ശ്രമങ്ങള്‍ ഇന്നലെ മുതല്‍ നടക്കുന്നുണ്ട്. അദ്ദേഹം തെറ്റു തിരിച്ചറിഞ്ഞാല്‍ നന്നായിരിക്കും”, നവാബ് മാലിക് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി 9 മണിവരെ ത്രികക്ഷി സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വ്യാപൃതനായിരുന്ന അജിത് പവാര്‍ ശനിയാഴ്ച പുലര്‍ച്ചെ ബിജെപിയ്ക്ക് പിന്തുണ നല്‍കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. 

ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് ത്രികക്ഷി സര്‍ക്കാര്‍ രൂപീകരണത്തിന്‍റെ അന്തിമഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് അജിത്‌ പവാര്‍ കൂറ് മാറിയത്. എന്തായാലും അജിത് പവാറിന്‍റെ കളംമാറ്റം ഞെട്ടലോടെയാണ് ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം കണ്ടത്. 

എന്നാല്‍, അവസാന നിമിഷം കൂറ് മാറിയെങ്കിലും സഹോദരപുത്രന്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് എന്‍സിപി.

Trending News