Bank Strike : ബാങ്ക് ജീവനക്കാരുടെ രണ്ട് ദിവസത്തെ സമരം ഇന്നുമുതൽ ആരംഭിക്കും, 10 ലക്ഷം ജീവനക്കാ‍ർ സമരത്തിൽ പങ്കുചേരും

ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ സംയുക്ത യൂണിയൻ (UFBU) ആണ് രണ്ട് ദിവസത്തെ സമരം ആഹ്വാനം ചെയ്തിരിക്കുന്നത്. 9ത് സംഘടനകളാണ് UFBU ന്റെ സമരത്തിന് പിന്തുണ നൽകിയിരിക്കുന്നത്. പൊതുമേഖല ബാങ്ക് സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെയാണ് സംയുക്ത സംഘടന ഇന്നു മുതൽ സമരം നടത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 15, 2021, 10:34 AM IST
  • രണ്ട് ദിവസത്തെ സമരം ബാങ്കിങ് മേഖലയിലെ എല്ല പ്രവർത്തനത്തെയുമാണ് ബാധിച്ചിരിക്കുന്നത്.
  • കഴി‍ഞ്ഞ രണ്ട് ദിവസങ്ങളിലായി ആഴ്ചവസാനത്തെയും അവധിയും കൂടി ചേരുമ്പോൾ തുടർച്ചയായി നാല് ദിവസങ്ങളായിട്ടാണ് ബാങ്ക് പ്രവർത്തിക്കാതെ വരുന്നത്.
  • സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് കൊട്ടാക്ക് മഹേന്ദ്ര ബാങ്ക് ഇന്തസ്ഇന്ത് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ പ്രവർത്തനം സാധാരണ രീതിയിൽ തന്നെ തുടരുമെന്ന് അറിയിച്ചുട്ടുണ്ട്.
  • പൊതുമേഖല ബാങ്ക് സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെയാണ് സംയുക്ത സംഘടന സമരം നടത്തുന്നത്
Bank Strike : ബാങ്ക് ജീവനക്കാരുടെ രണ്ട് ദിവസത്തെ സമരം ഇന്നുമുതൽ ആരംഭിക്കും, 10 ലക്ഷം ജീവനക്കാ‍ർ സമരത്തിൽ പങ്കുചേരും

New Delhi : Bank ജീവനക്കാരുടെ രണ്ട് ദിവസത്തെ അഖിലേന്ത്യ സമരം ഇന്നാരംഭിക്കും. SBI, Canara Bank തുടങ്ങിയ പൊതുമേഖല ബാങ്കുകളിലെ 10 ലക്ഷം ജീവനക്കാർ സമരത്തിൽ പങ്കുു ചേരും. ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് (UFBU) സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രണ്ട് ദിവസത്തെ സമരം ബാങ്കിങ് മേഖലയിലെ എല്ല പ്രവർത്തനത്തെയുമാണ് ബാധിച്ചിരിക്കുന്നത്. കഴി‍ഞ്ഞ രണ്ട് ദിവസങ്ങളിലായി ആഴ്ചവസാനത്തെയും അവധിയും കൂടി ചേരുമ്പോൾ തുടർച്ചയായി നാല് ദിവസങ്ങളായിട്ടാണ് ബാങ്ക് പ്രവർത്തിക്കാതെ വരുന്നത്. എന്നിരുന്നാലും എടിഎം ഓൺലൈൻ പ്രവർത്തനങ്ങൾ എങ്ങും ബാധിക്കാതെ മുന്നോട്ട് പോകുന്നുണ്ട്.

ALSO READ : PM Kisan Samman Nidhi: എട്ടാം ഗഡു ഹോളിക്ക് മുന്നേ ലഭിക്കുമോ? list പരിശോധിക്കു

ജീവനക്കാരുടെ സമരം ബാങ്കിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് എസ്ബിഐ കാനറ ബാങ്ക് തുടങ്ങിയ പൊതുമേഖല ബാങ്കുകൾ ഉപ്ഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. അതേസമയം സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് കൊട്ടാക്ക് മഹേന്ദ്ര ബാങ്ക് ഇന്തസ്ഇന്ത് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ പ്രവർത്തനം സാധാരണ രീതിയിൽ തന്നെ തുടരുമെന്ന് അറിയിച്ചുട്ടുണ്ട്.

 

ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ സംയുക്ത യൂണിയൻ (UFBU) ആണ് രണ്ട് ദിവസത്തെ സമരം ആഹ്വാനം ചെയ്തിരിക്കുന്നത്. 9ത് സംഘടനകളാണ് UFBU ന്റെ സമരത്തിന് പിന്തുണ നൽകിയിരിക്കുന്നത്. പൊതുമേഖല ബാങ്ക് സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെയാണ് സംയുക്ത സംഘടന ഇന്നു മുതൽ സമരം നടത്തുന്നത്

ALSO READ : BDL Recruitment 2021: പ്രോജക്റ്റ് എൻജിനീയർമാരുടെയും ഓഫീസർമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫിഡിറേഷൻ, ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, നാഷ്ണൽ കോൺഫിഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ്, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ഇന്ത്യൻ നാഷ്ണൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ, ഇന്ത്യൻ നാഷ്ണൽ ബാങ്ക് ഓഫീസേഴ്സ് കോൺ​ഗ്രസ്, നാഷ്ണൽ ഓർ​ഗ്നൈസേഷൻ ഓഫ് ബാങ്ക് ഓഫീസേഴ്സ്, നാഷ്ണൽ ഓ‍ർ​ഗ്നൈസേഷൻ ഓഫ് ബാങ്ക് വർക്കേഴേസ് തുടങ്ങിയ സംഘടനകളാണ് UFBU ന്റെ കീഴിൽ സംയുക്തമായി സമരത്തിൽ പങ്കു ചേർന്നിരിക്കുന്നത്. 

ALSO READ : Budget 2021: Petrol ന് 2.5 രൂപയും ഡീസലിന് 4 രൂപ യും Agri Infra Cess ഏർപ്പെടുത്തി; വില വർധിക്കില്ല

ഈ കഴിഞ്ഞ കേന്ദ് ബജറ്റിൽ മൂന്ന് പൊതുമേഖല ബാങ്കുകളുടെ സ്വകാര്യ വൽക്കരണവും എൽഐഎസി ഓഹരി വിറ്റൊഴിക്കൽ, ഇൻഷുറൻസ് മേഖലയിലെ എഫ്ഡിഐ തുടങ്ങിയവ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് ഇന്നും നാളെയുമായി അഖിലേന്ത്യ തലത്തിൽ സമരം നടക്കുന്നത്. സമരത്തിന്  പിന്തുണമായി പല പ്രതിപക്ഷ പാ‍ർട്ടി നേതാക്കളും മുന്നോട്ട് വന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News