പീഡന വാർത്തകൾ കുറയുന്നില്ല, പശ്ചിമബംഗാളിൽ നിന്ന് വീണ്ടും പീഡന പരാതി

പശ്ചിമബംഗാളിലാണ് കൊടുംക്രൂരത  നടന്നത്

Written by - Zee Malayalam News Desk | Last Updated : May 1, 2022, 03:19 PM IST
  • പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നൽകി
  • പീഡനത്തിനിരയായ യുവതിയും പ്രതിയും സമീപവാസികളായിരുന്നു
  • മൂന്നു പേരടങ്ങുന്ന സംഘമാണ് യുവതിയെ പീഡിപ്പിച്ചത്
പീഡന വാർത്തകൾ കുറയുന്നില്ല, പശ്ചിമബംഗാളിൽ നിന്ന് വീണ്ടും പീഡന പരാതി

സ്ത്രീകൾക്ക് നേരെയുള്ള പീഡനം കൂടിവരികയാണ്. ഞെട്ടിക്കുന്ന വാർത്തയാണ് പശ്ചിമബംഗാളില്‍ നിന്നും പുറത്തുവരുന്നത്. ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും ബലാംത്സംഗം ചെയ്ത സംഭവത്തിൽ 4 പേർ അറസ്റ്റിൽ. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയാണ് ക്രൂരമായ ബലാംത്സംഗങ്ങൾക്ക് ഇരയായത്. പശ്ചിമബംഗാളിലാണ് കൊടുംക്രൂരത നടന്നത്.

സംഭവത്തിൽ  നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. ആദ്യം ഈ കുട്ടിയെ ബലാത്സംഗം ചെയ്ത ഒരാൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി. തുടർന്ന് ഈ വീഡിയോ വച്ച് കുട്ടിയെ പലതവണ ഭീഷണിപ്പെടുത്തി പലരും ബലാത്സംഗം ചെയ്തു. സംഭവം അറിഞ്ഞ മാതാവ് പരാതി നൽകി . 

പശ്ചിമബംഗാളിലെ ബിർഭും ജില്ലയിലെ ഒരു യുവതിക്ക് കാമുകനിൽ നിന്ന് പീഡനം നേരിടേണ്ടി വന്ന വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കൊൽക്കത്തയിൽ നിന്ന് 195 കിലോമീറ്റർ അകലെയുള്ള സൈനിത്യ മുനിസിപ്പാലിറ്റിയിലെ മൂന്നാം വാർഡിലാണ് സംഭവം. മൂന്നു പേരടങ്ങുന്ന സംഘമാണ് യുവതിയെ പീഡിപ്പിച്ചത്. 

പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നൽകി. പീഡനത്തിനിരയായ യുവതിയും പ്രതിയും സമീപവാസികളായിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും പിന്നീട് ബന്ധം തുടരാൻ താൽപ്പര്യമില്ലെന്ന് യുവതി അറിയിച്ചതോടെയാണ് പ്രതി ക്രൂരകൃത്യത്തിന് മുതിർന്നത് .

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News