CAA പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് നേ​രെയുണ്ടായ വെ​ടി​വെപ്പില്‍ ക​ര്‍​ശ​ന ന​ട​പ​ടിയെന്ന്‍ അ​മി​ത് ഷാ

ജാ​മി​യ മി​ലി​യ ഇ​സ്ലാ​മി​യ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് പു​റ​ത്ത് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മത്തിനെതിരെ പ്ര​തി​ഷേ​ധി​ച്ച​വ​ര്‍​ക്കു നേ​രെ യു​വാ​വ് വെ​ടി​വ​ച്ച സം​ഭ​വ​ത്തി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​

Last Updated : Jan 31, 2020, 08:46 AM IST
  • ജാ​മി​യ മി​ലി​യ ഇ​സ്ലാ​മി​യ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് പു​റ​ത്ത് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മത്തിനെതിരെ പ്ര​തി​ഷേ​ധി​ച്ച​വ​ര്‍​ക്കു നേ​രെ യു​വാ​വ് വെ​ടി​വ​ച്ച സം​ഭ​വ​ത്തി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​
  • ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അമിത് ഷാ
  • സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ല്‍​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​റോ​ട് താ​ന്‍ സം​സാ​രി​ച്ചി​രു​ന്നുവെന്നും ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.
CAA പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് നേ​രെയുണ്ടായ വെ​ടി​വെപ്പില്‍ ക​ര്‍​ശ​ന ന​ട​പ​ടിയെന്ന്‍ അ​മി​ത് ഷാ

ന്യൂ​ഡ​ല്‍​ഹി: ജാ​മി​യ മി​ലി​യ ഇ​സ്ലാ​മി​യ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് പു​റ​ത്ത് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മത്തിനെതിരെ പ്ര​തി​ഷേ​ധി​ച്ച​വ​ര്‍​ക്കു നേ​രെ യു​വാ​വ് വെ​ടി​വ​ച്ച സം​ഭ​വ​ത്തി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​

ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ല്‍​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​റോ​ട് താ​ന്‍ സം​സാ​രി​ച്ചി​രു​ന്നുവെന്നും ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.

ഇന്നലെ ഉച്ചതിരിഞ്ഞാണ് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്ക് സമീപം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ ഷദാബ് എന്ന് പേരുള്ള മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിയ്ക്ക് പരിക്കേറ്റിരുന്നു.
കയ്യില്‍ വെടിയേറ്റ ഇയാളെ അടുത്തുള്ള ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇയാള്‍ അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.

അതേസമയം, ഉത്തര്‍ പ്രദേശിലെ ജേവര്‍ സ്വദേശിയാണ് ജാമിയയില്‍ വെടിവെപ്പ് നടത്തിയ ആളെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ തന്‍റെ പേര് രംഭക്ത ഗോപാൽ എന്നാണ് പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

'ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം '(യെ ലോ ആസാദി) എന്ന് ആക്രോശിച്ചായിരുന്നു ഇയാള്‍ വെടിയുതിര്‍ത്തത്. കൂടാതെ, ജയ് ശ്രീറാമെന്നും ഇയാള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഒപ്പം, ഇന്ത്യയില്‍ കഴിയണമെങ്കില്‍ വന്ദേമാതരം ചൊല്ലണമെന്ന് തന്‍റെ മുന്നിലുള്ളവരോട് ഇയാള്‍ ആവശ്യപ്പെട്ടു.

കൂടാതെ, ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ സംശയാസ്പദമാണ്. വെടിവെപ്പിന് മുന്‍പ് ഇയാള്‍ ഫേസ്ബുക്കില്‍ പല സ്റ്റാറ്റസ് പോസ്റ്റ് ചെയ്തിരുന്നു. 'ഞാൻ സ്വാതന്ത്ര്യം നൽകുന്നു', 'ഞാൻ മാത്രമാണ് ഇവിടെ ഹിന്ദു', 'എന്‍റെ വീട് പരിപാലിക്കുക', ഷഹീൻ ബാഗ് കളി അവസാനിച്ചു', 'ഇവിടെ ഹിന്ദി മാധ്യമങ്ങളൊന്നുമില്ല', തുടങ്ങി നിരവധിയാണ് ഇയാളുടെ പോസ്റ്റുകള്‍.
 
കൂടാതെ, അയാളുടെ അന്തിമയാത്രയില്‍ സാഫ്രോണ്‍ പതാകപുതപ്പിക്കണമെന്നും 'ജയ്‌ ശ്രീറാം' മുദ്രാവാക്യ൦ മുഴക്കണമെന്നും ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

കൂടാതെ, വെടിവെപ്പ് ദൃശ്യങ്ങള്‍ ഇയാള്‍ FB Live നല്‍കിയിരുന്നു.

Trending News