AP Election Result 2024: ആന്ധ്രയിൽ ജഗൻ യുഗത്തിന് അന്ത്യം; വൻ തിരിച്ചുവരവിൽ ചന്ദ്രബാബു നായിഡു

Andhra Pradesh Assembly Election Result Updates: ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയുടെ നേതൃത്വത്തിൽ എൻഡിഎ മുന്നണി അധികാരം ഉറപ്പിച്ചിരിക്കുകയാണ്.  175 സീറ്റിൽ 157 സീറ്റുകളിലും എൻഡിഎ മുന്നേറുകയാണ്

Written by - Zee Malayalam News Desk | Last Updated : Jun 4, 2024, 02:49 PM IST
  • ആന്ധ്ര പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ വൈഎസ്ആർ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി
  • ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്ക് ദേശം പാർട്ടി വൻതിരിച്ചു വരവ് നടത്തിയിരിക്കുകയാണ്
AP Election Result 2024: ആന്ധ്രയിൽ ജഗൻ യുഗത്തിന് അന്ത്യം; വൻ തിരിച്ചുവരവിൽ ചന്ദ്രബാബു നായിഡു

AP Election Result 2024: ആന്ധ്ര പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ വൈഎസ്ആർ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി ആയിരിക്കുകയാണ്. ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്ക് ദേശം പാർട്ടി (TDP) വൻതിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. 

Also Read: വോട്ടെണ്ണലിന് മുന്നേ ഒരു സീറ്റിൽ വിജയിച്ച് ബിജെപി

ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയുടെ നേതൃത്വത്തിൽ എൻഡിഎ മുന്നണി അധികാരം ഉറപ്പിച്ചിരിക്കുകയാണ്.  175 സീറ്റിൽ 157 സീറ്റുകളിലും എൻഡിഎ മുന്നേറുകയാണ്.  ഇതിൽ ടിഡിപി 130 സീറ്റുകളിലും എൻഡിഎ 7 ഇടത്തും പവൻ കല്യാണിന്റെ ജനസേന 20 ഇടത്തും ലീഡ് ചെയ്യുന്നുണ്ട്.  വൈഎസ്ആർ കോൺഗ്രസ് 18 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.  

Also Read: അടുത്ത 5 വർഷം ആര്? കെജ്‌രിവാൾ തരംഗമില്ലാതെ ഡൽഹി; തകർന്നടിഞ്ഞ് ഇൻഡ്യ സഖ്യം

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജഗൻ മോഹൻ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രഖ്യാപിച്ച അതേദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മധുര പ്രതികാരം ചെയ്യാൻ ചന്ദ്രബാബു നായിഡു തീരുമാനിച്ചുവെന്നാണ്. ഇത് പ്രകാരം ജൂണ്‍ 9 ന് ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.  പാർട്ടിയുടെ മുന്നേറ്റത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടി ആസ്ഥാനത്ത് ടിഡിപി പ്രവർത്തകർ ആഘോഷങ്ങൾ ആരംഭിച്ചിട്ടുണ്ട്. 

Also Read: ഒടുവിൽ തൃശൂർ എടുത്ത് സുരേഷ് ​ഗോപി; ബിജെപിയ്ക്ക് തക‍ർപ്പൻ ജയം

ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം മെയ് 13 നാണ് ആന്ധ്രാ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പും നടന്നത്. വൈഎസ്ആർസിപി 175 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ ടിഡിപി 144 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തി. പവൻ കല്യാണിന്‍റെ നേതൃത്വത്തിലുള്ള ജനസേന പാർട്ടി 21 സീറ്റുകളിലും ബിജെപി 10 സീറ്റുകളിലുമാണ് മത്സരിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

 

Trending News