Arabic Kuthu: റെക്കോർഡുകൾ തകർത്ത് അറബിക് കുത്ത്; 'റൗഡി ബേബി'യേയും 'വാത്തി കമ്മിം​ഗി'നെയും കടത്തിവെട്ടി

തെന്നിന്ത്യയിലെ പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് 'അറബിക് കുത്ത്'.

Written by - Zee Malayalam News Desk | Last Updated : Feb 27, 2022, 01:10 PM IST
  • 12 ദിവസം കൊണ്ട് 100 മില്യൺ (10 കോടി) കാഴ്ചക്കാരെയാണ് 'അറബിക് കുത്ത്' നേടിയിരിക്കുന്നത്
  • അനിരുദ്ധ് രവിചന്ദറാണ് അറബിക് കുത്തിന്റെ സം​ഗീതം നിർവഹിച്ചിരിക്കുന്നത്
  • നടൻ ശിവകാർത്തികേയനാണ് ​ഗാനത്തിന് വരികൾ എഴുതിയത്
Arabic Kuthu: റെക്കോർഡുകൾ തകർത്ത് അറബിക് കുത്ത്; 'റൗഡി ബേബി'യേയും 'വാത്തി കമ്മിം​ഗി'നെയും കടത്തിവെട്ടി

വിജയ് നായകനായി എത്തുന്ന ബീറ്റ്സിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിപ്പിലാണ് പ്രേക്ഷകർ. വാലന്റൈൻസ് ഡേയിലാണ് ചിത്രത്തിലെ 'അറബിക് കുത്ത്' പാട്ട് പുറത്തിറക്കിയത്. ​ഗാനം പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ തന്നെ 25 മില്യൺ കാഴ്ചക്കാരെയും 2.2 മില്യൺ ലൈക്കും നേടി ഹിറ്റായിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യയിലെ പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് 'അറബിക് കുത്ത്'.

12 ദിവസം കൊണ്ട് 100 മില്യൺ (10 കോടി) കാഴ്ചക്കാരെയാണ് 'അറബിക് കുത്ത്'  നേടിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് അറബിക് കുത്തിന്റെ സം​ഗീതം നിർവഹിച്ചിരിക്കുന്നത്. നടൻ ശിവകാർത്തികേയനാണ് ​ഗാനത്തിന് വരികൾ എഴുതിയത്. നെൽസൺ ദിലീപ് കുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. പൂജ ഹെ​ഗ്ഡെയാണ് ചിത്രത്തിലെ നായിക.

 

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഏപ്രിൽ 14ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറയിച്ചിട്ടുള്ളത്. നെൽസൺ ദിലീപ് കുമാറും അനിരുദ്ധ് രവിചന്ദറും ശിവകാർത്തികേയനും പ്രത്യക്ഷപ്പെട്ട അറബിക് കുത്തിന്റെ പ്രോമോ വീഡിയോയും വൈറലായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News