ചെന്നൈ: വിജയ് ആരാധകരെ ആവേശത്തിലാക്കി ബീസ്റ്റ് സിനിമയിലെ ആദ്യ ഗാനമെത്തി. അറബിക്ക് കുത്ത് (ArabicKuthu) എന്ന് പേരിട്ടിരിക്കുന്ന ഗാനം അനിരുദ്ധും ജോനിറ്റ ഗാന്ധിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അറബിക്ക് സംഗീതത്തിനോടൊപ്പം തമിഴ് കുത്തുപ്പാട്ട് ഇണവും ചേർത്ത് ഒരു അനിരുദ്ധ് പരീക്ഷണമാണ് അറബിക്ക് കുത്ത്.
പാട്ട് പുറത്ത് വിടുന്ന സംബന്ധിച്ചുള്ള പ്രൊമോഷൻ നേരത്തെ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു. സംവിധായകൻ നെൽസൺ ദിലിപ്കുമാറും അനിരുദ്ധും നടൻ ശിവകാർത്തികേയനും ചേർന്നുള്ള പ്രൊമോഷൻ വീഡിയോ വിജയ് ആരാധകരിൽ കൂടുതൽ ആവേശം സൃഷ്ടിക്കുകയായിരുന്നു. ശിവകാർത്തികേയനാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്.
ALSO READ :'Rocketry: The Nambi Effect' | റോക്കട്രി ദ നമ്പി ഇഫക്ട് ജൂലൈ ഒന്നിന് തിയേറ്ററുകളിലേക്ക്
ഇളയദളപതിയുടെ 65ാമത്തെ സിനിമയാണിത്. ഇതുവരെ ഒരു വിജയ് ചിത്രത്തിലും കാണാത്ത കഥപാത്രത്തെയാണ് താരം ബീസ്റ്റിൽ അവതരിപ്പിക്കുകയെന്ന് റിപ്പോർട്ടുകളുണ്ട്. ബീസ്റ്റിന്റെ ഷൂട്ടിംഗ് ഡിസംബറിൽ പൂർത്തിയാക്കിയിരുന്നു. ചിത്രം ഏപ്രിലിൽ തിയറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
സൺ പിക്ച്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടി പുജ ഹെഡ്കെയാണ് നായിക. മലയാളി താരം ഷൈൻ ടോം ചാക്കോ ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കൂടാതെ ചിത്രത്തിൽ വില്ലനായി ബോളിവുഡ് നടൻ നവാസുദ്ധീൻ സിദ്ദിഖിയെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.
ALSO READ : Thalaivar 169 | തലൈവർ 169 ; രജിനിയുടെ അടുത്ത ചിത്രം ബീസ്റ്റിന്റെ സംവിധായകന്റെ കൂടെ
സൺ പിക്ച്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മനോജ് പരമഹംസയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ലോകേഷ് കനകരാജിന്റെ മാസ്റ്റർ എന്ന ചിത്രത്തിലാണ് അവസാനമായി വിജയ് അഭിനയിച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.