ന്യുഡൽഹി: കോറോണ മഹാമാരി വ്യാപിക്കുന്നതിനിടയിലും ഇതിനെപറ്റിയുള്ള വ്യാജ വാർത്തകൾക്ക് നല്ല പ്രചരണമാണ് നടക്കുന്നത്.
നുണ പ്രചരണങ്ങൾ നടത്തികൊണ്ട് സമൂഹത്തിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പടരുന്ന വാർത്ത അമിത വണ്ണമുള്ളവരിൽ കോറോണ വൈറസ് പെട്ടെന്ന് ബാധിക്കുന്നുവെന്നതാണ്. എന്നാൽ ഈ വാർത്ത തെറ്റാണ്.
Also read: Lock down ലംഘിച്ച് ഇവാൻകയും ഭർത്താവും...
നിങ്ങൾ വസ്തുതകളിൽ ശ്രദ്ധ ചെലുത്തുന്നുവെങ്കിൽ നിങ്ങൾക്ക് മനസിലാകും ഈ വാർത്ത തെറ്റാണെന്ന്.
ലോകത്തിലെ ഒരു ശാസ്ത്ര സ്ഥാപനവും ഇത്തരത്തിലൊരു അവകാശവാദവും ഉന്നയിച്ചിട്ടില്ല. എന്നാൽ അമിതവണ്ണമുള്ളവർക്ക് നേരെ കൊറോണയുടെ ആക്രമണം മെലിഞ്ഞവരെക്കാൾ കുറച്ച് കൂടുതലായിരിക്കുമെന്നത് സത്യമാണ്. അടുത്തകാലത്തെ പഠനങ്ങളിൽ ഇത് വ്യക്തമാകുന്നുണ്ട്.
Also read: വുഹാനിലെ മരണനിരക്കിന്റെ പുതുക്കിയ കണക്കുമായി ചൈന
എങ്കിലും ഇതിനെപ്പറ്റി വിശദമായ ഗവേഷണം നടക്കുന്നുണ്ട്. പക്ഷേ ആളുകൾ പറയുന്നത് കോറോണ അമിത വണ്ണമുള്ളവരിൽ പെട്ടെന്ന് ബാധിക്കുമെന്നാണ്, ഇത് തെറ്റാണ്.
അമിതവണ്ണം കാരണം കൊറോണയുമായി പോരാടുന്നതിൽ ബുദ്ധിമുട്ട്
പഠനമനുസരിച്ച് കാൻസർ രോഗികൾ, ശ്വാസകോശം അല്ലെങ്കിൽ ഹൃദയ സംബന്ധമായ രോഗമുള്ളവരെക്കാൾ വേഗത്തിൽ അമിത വണ്ണമുള്ളവരിൽ കോറോണ ബാധ പെട്ടെന്ന് വഷളാകുന്നുവെന്നാണ്.
സാധാരണ രോഗികളുമായി താരതമ്യപ്പെടുത്തുമ്പോൾ അമിതവണ്ണമുള്ള രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് അത്യാവശ്യമാകുന്നു. അമിതവണ്ണം കാരണം ഈ രോഗികളെ വെന്റിലേറ്ററിൽ ആക്കുകയാണ് പതിവ്. ശ്വാസമെടുക്കാൻ ഇവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതിനാലാണ് വെന്റിലേറ്ററിൽ ആക്കുന്നത്.
അമിതവണ്ണം കാരണം രോഗപ്രതിരോധ ശേഷി കുറയുന്നു
അമിതവണ്ണമുള്ള രോഗികളിൽ അണുബാധ അതിവേഗം പടരാനുള്ള സാധ്യതയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. കാരണം ഇവരുടെ ശരീരത്തിലെ പ്രതിരോധ ശേഷിയുടെ ഭൂരിഭാഗവും ചെലവഴിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് മൂലമുണ്ടാകുന്ന വീക്കം ശരിയാക്കാനാണ്.
ഇക്കാരണത്തിൽ അമേരിക്കയിൽ ധാരാളം മരണങ്ങളാണ് സംഭവിക്കുന്നത്.
ശരീരത്തിന്റെ ശക്തി നഷ്ടപ്പെട്ട് പെട്ടെന്ന് തളരുന്നു
അമിത വണ്ണം കാരണം ശരീരത്തിന്റെ ശക്തി നഷ്ടപ്പെട്ട് ശരീരം പെട്ടെന്ന് തളരുന്നു. എയിംസിലെ മുൻ ഡയറക്ടറായിരുന്ന എം.സി മിശ്രയുടെ അഭിപ്രായത്തിൽ അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ നമ്മുടെ ജീവിതത്തിന്റെ 12 വർഷം വരെ കുറയ്ക്കുമെന്നും അതുപോലെ കൊറോണ മൂലമുള്ള മരണത്തിന് അമിതവണ്ണം ഒരു വലിയ കാരണമാണെന്നുമാണ്.
അമേരിക്കയിൽ സംഭവിച്ച നിരവധി മരണങ്ങളിൽ കറുത്തവർഗ്ഗക്കാരുടെ എണ്ണം വളരെ കൂടുതലാണെന്നാണ് റിപ്പോർട്ട്. ഇതിനുകാരണം ഇവർക്ക് രോഗപ്രതിരോധ ശേഷി വളരെ കുറവാണ് എന്നതാണ്.