Poonch: പൂഞ്ചിൽ പിടിച്ചെടുത്ത വൻ ആയുധശേഖരം സൈന്യം നശിപ്പിച്ചു

Jammu And Kashmir: പൂഞ്ചിലെ മെഹന്ധറിൽ ഇന്ത്യൻ സൈന്യവും കശ്മീർ പോലീസും നടത്തിയ മറ്റൊരു പരിശോധനയിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു

Written by - Zee Malayalam News Desk | Last Updated : Dec 30, 2023, 07:49 AM IST
  • ജമ്മു കശ്മീരിലെ പൂഞ്ചിൽ നിന്നും വൻ ആയുധശേഖരം സൈന്യം പിടിച്ചെടുത്തു
  • പിടിച്ചെടുത്ത ആയുധങ്ങൾ പിന്നീട് ഒഴിഞ്ഞ പ്രദേശത്ത് വച്ച് നശിപ്പിച്ചു
  • ഇന്ത്യൻ സൈന്യത്തിന്റെ റോമിയോ ഫോഴ്സിന്റെയും ജമ്മു-കശ്മീർ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെയും നേത്യത്വത്തിലാണ് ആയുധശേഖരം പിടിച്ചെടുത്തത്
Poonch: പൂഞ്ചിൽ പിടിച്ചെടുത്ത വൻ ആയുധശേഖരം സൈന്യം നശിപ്പിച്ചു

ജമ്മുകശ്മീർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ നിന്നും വൻ ആയുധശേഖരം സൈന്യം പിടിച്ചെടുത്തു. ഇന്ത്യൻ സൈന്യത്തിന്റെ റോമിയോ ഫോഴ്സിന്റെയും ജമ്മു-കശ്മീർ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെയും നേത്യത്വത്തിൽ കസ്ബ്ലാരിയിൽ നടത്തിയ പരിശോധനയിലാണ് വൻ ആയുധശേഖരം പിടിച്ചെടുത്തത്.  

Also Read: PM Modi: അയോദ്ധ്യയിലെ അന്താരാഷ്‌ട്ര വിമാനത്താവളവും നവീകരിച്ച റെയിൽവേ സ്റ്റേഷനും പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

പിടിച്ചെടുത്ത ആയുധങ്ങൾ പിന്നീട് ഒഴിഞ്ഞ പ്രദേശത്ത് വച്ച് നശിപ്പിച്ചു. ഇതിനിടയിൽ കഴിഞ്ഞ ദിവസം പൂഞ്ചിലെ മെഹന്ധറിൽ ഇന്ത്യൻ സൈന്യവും കശ്മീർ പോലീസും നടത്തിയ മറ്റൊരു പരിശോധനയിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു. ജമ്മു മേഖല കേന്ദ്രീകരിച്ച് ഭീകരർ അവരുടെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും കശ്മീർ പോലീസിന്റെ സ്പെഷ്യൽ സംഘവും സംയുക്തമായി നടത്തിയ പരിശോധയിലാണ് ആയുധശേഖരം പിടിച്ചെടുത്തത്. 

ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് 3 മുതല്‍ 25 വര്‍ഷം വരെ തടവ്, ജയിൽ ശിക്ഷ ഇന്ത്യയില്‍ അനുഭവിക്കാൻ കഴിയുമോ?

ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷയിൽ ഇളവ് പ്രഖ്യാപിച്ചുകൊണ്ട് ഖത്തര്‍ കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നു. നാവിക ഉദ്യോഗസ്ഥരുടെ ജയില്‍ ശിക്ഷ സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിയ്ക്കുകയാണ്. 

Also Read: അയോദ്ധ്യയിലെ അന്താരാഷ്‌ട്ര വിമാനത്താവളവും നവീകരിച്ച റെയിൽവേ സ്റ്റേഷനും പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

 

ചാരവൃത്തിക്കേസില്‍ വധശിക്ഷ റദ്ദാക്കപ്പെട്ട ഇന്ത്യന്‍ മുന്‍ നാവികര്‍ക്ക് 3 മുതല്‍ 25 വര്‍ഷം വരെ തടവുശിക്ഷ വിധിച്ചിരിയ്ക്കുകയാണ് ഖത്തര്‍ കോടതി. കേസില്‍ കുറ്റാരോപിതരായ 8 പേരില്‍ ഒരാള്‍ക്ക് 25 വര്‍ഷവും നാലു പേര്‍ക്ക് 15 വര്‍ഷവും രണ്ടുപേര്‍ക്ക് 10 വര്‍ഷവും ഒരാള്‍ക്ക് 3 വര്‍ഷം വീതവുമാണ് തടവ് വിധിച്ചിരിക്കുന്നത്. ഖത്തര്‍ നാവികസേനയ്ക്ക് പരിശീലനം നല്‍കുന്നതിനായി കരാറില്‍ ഏര്‍പ്പെട്ട ദഹ്റ ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്‍റെ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്ന പൂര്‍ണേന്ദു തിവാരിക്കാണ് 25 വര്‍ഷം തടവ് വിധിച്ചിരിക്കുന്നത്. മറ്റുവള്ളവര്‍ ഈ കമ്പനിയിലെ കീഴ്ഉദ്യോഗസ്ഥരുമായിരുന്നു. പ്രധാനപ്പെട്ട ഇന്ത്യന്‍ പടക്കപ്പലുകളിലടക്കം കമാന്‍ഡറായി പ്രവര്‍ത്തിച്ച പൂര്‍ണേന്ദു തിവാരി 2019ല്‍ അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം ഉള്‍പ്പെടെ ഏറ്റുവാങ്ങിയിട്ടുള്ള ഉദ്യോഗസ്ഥനാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News