ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥാടകരെ വധിച്ച സംഭവത്തിലെ മുഖ്യ സൂത്രധാരനും ലഷ്കര്‍-ഇ-തൊയ്ബ ഭീകരനുമായ അബു ഇസ്മയില്‍ കൊല്ലപ്പെട്ടു. ജമ്മു-കശ്മീരിലെ നൗഗാമില്‍ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
അബു ഇസ്മയിലിന്‍റെ ഒരു കൂട്ടാളിയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഭീകരരെ വധിക്കാനായത് വലിയ നേട്ടമായാണ് ഇന്ത്യന്‍ സേന വിലയിരുത്തുന്നത്. ജൂലായില്‍ നടന്ന ഭീകരാക്രമണത്തില്‍ എട്ട് അമര്‍നാഥ് തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടിരുന്നു. 19 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ അതീവ ഗൗരവത്തോടെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ കണ്ടത്.
അബു ദുനാജ കൊല്ലപ്പെട്ടതിന് ശേഷമാണ് ലഷ്കര്‍-ഇ-തൊയ്ബയുടെ നേതൃത്വത്തിലേക്ക് അബു ഇസ്മയില്‍ എത്തിയത്. പാകിസ്ഥാന്‍ സ്വദേശിയായ അബു ഇസ്മയില്‍ ജമ്മു കശ്മീരിലും അതിര്‍ത്തിയിലും നിരവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.