അർണബ് ഗോസ്വാമിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

അർണബിനെ അലിബാഗിലെ ഇന്റീരിയർ ഡിസൈനർ അൻവേ നായിക്കിന്റെ  ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.     

Last Updated : Nov 5, 2020, 02:15 AM IST
  • കേസിൽ അർണബിനൊപ്പം, ഫിറോസ് ഷെയ്ഖ്, നിതേഷ് സർദ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
  • അലിബാഗ് ജില്ലാകോടതി മൂവരേയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
  • ബുധനാഴ്ച രാവിലെയാണ് അർണബിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.
അർണബ് ഗോസ്വാമിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

മുംബൈ: റിപ്പബ്ലിക് ചാനൽ എഡിറ്റർ അർണബ് ഗോസ്വാമിയെ (Arnab Goswami) 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.  ആത്മഹത്യാപ്രേരണ കുറ്റത്തിനാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.   അർണബിനെ അലിബാഗിലെ ഇന്റീരിയർ ഡിസൈനർ അൻവേ നായിക്കിന്റെ  ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് മുംബൈ പൊലീസ് (Mumbai police) അറസ്റ്റ് ചെയ്തത്.  

Also read: അർണബ് ഗോസ്വാമിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്ത് 

കേസിൽ അർണബിനൊപ്പം, ഫിറോസ് ഷെയ്ഖ്, നിതേഷ് സർദ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  അലിബാഗ് ജില്ലാകോടതി മൂവരേയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.    ബുധനാഴ്ച രാവിലെയാണ് അർണബിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി മുംബൈ പൊലീസ് (Mumbai police) അറസ്റ്റ് ചെയ്തത്. 

Also read:  ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച സംഘം അറസ്റ്റിൽ

2018 ലാണ് അൻവേ നായിക്ക് ആത്മഹത്യ ചെയ്തത്.  ഈ കേസിന്റെ അന്വേഷണം മഹാരാഷ്ട്ര പൊലീസ് അവസാനിപ്പിച്ചിരുന്നുവെങ്കിലും നായിക്കിന്റെ ഭാര്യ വീണ്ടും പരാതി നൽകിയതിനെ തുടർന്നാണ് മുംബൈ പൊലീസ് (Mumbai police) അർണബിനെ കസ്റ്റഡിയിലെടുത്തത്.    

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News