Bail for PP Divya: എഡിഎം നവീന്‍ ബാബുവിന്റെ മരണം: പിപി ദിവ്യയ്ക്ക് ജാമ്യം

ADM Naveen Babu Death: തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പിപി ദിവ്യക്ക് ജാമ്യം അനുവദിച്ചത്

Written by - Zee Malayalam News Desk | Last Updated : Nov 8, 2024, 11:31 AM IST
  • തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പിപി ദിവ്യക്ക് ജാമ്യം അനുവദിച്ചത്
  • 11 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ആണ് ജാമ്യം ലഭിച്ചത്
  • പിപി ദിവ്യക്കെതിരെ കഴിഞ്ഞ ദിവസം സിപിഐഎമ്മും നടപടി എടുത്തിരുന്നു
Bail for PP Divya: എഡിഎം നവീന്‍ ബാബുവിന്റെ മരണം: പിപി ദിവ്യയ്ക്ക് ജാമ്യം

തലശ്ശേരി: എഡിഎം നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച കേസില്‍ സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ആയ പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പിപി ദിവ്യക്ക് ജാമ്യം അനുവദിച്ചത്. നേരത്തെ പിപി ദിവ്യയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.

എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കപ്പെടാതെ എത്തിയ പിപി ദിവ്യ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. തൊട്ടടുത്ത ദിവസം നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ആണ് നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയ്‌ക്കെതിരെ പോലീസ് കേസ് എടുത്തതും അറസ്റ്റ് ചെയ്തതും.

Read Also: പാർട്ടി പദവികളിൽ നിന്ന് നീക്കും; സിപിഎം നടപടി ദിവ്യയുടേത് ഗുരുതര വീഴ്ചയെന്ന വിലയിരുത്തലിൽ

കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു കോടതി കേസില്‍ വാദം കേട്ടത്. അതിന് ശേഷം വിധിപറയാനായി മാറ്റിവയ്ക്കുകയായിരുന്നു. ഇതിനിടെ പിപി ദിവ്യക്കെതിരെ സിപിഐഎമ്മും നടപടി സ്വീകരിച്ചു. പിപി ദിവ്യയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നെല്ലാം മാറ്റുകയും പ്രാഥമിക അംഗത്വത്തില്‍ മാത്രം നിലനിര്‍ത്തുകയും ചെയ്തുകൊണ്ടാണ് സിപിഐഎമ്മിന്റെ നടപടി. വ്യാഴാഴ്ച രാത്രിയോടെയാണ് നടപടി സ്വീകരിച്ചത്.

നവീന്‍ ബാബുവിന്റെ മരണത്തില്‍ ഉത്തരവാദിത്തമില്ലെന്ന നിലപാടായിരുന്നു ദിവ്യ സ്വീകരിച്ചത്. ജില്ലാ കളക്ടറോട് നവീന്‍ ബാബു കുറ്റസമ്മതം നടത്തിയെന്ന വാദവും കോടതിയില്‍ ഉന്നയിച്ചു. അതോടൊപ്പം തന്നെ, അന്വേഷണോദ്യോഗസ്ഥരുമായി പൂര്‍ണമായും സഹകരിച്ചു എന്ന വാദവും ഉയര്‍ത്തി. പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയുടെ അമ്മയാണ് എന്ന വാദവും ദിവ്യ കോടതിയില്‍ ഉയര്‍ത്തിയിരുന്നു.

എന്നാല്‍ പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തിരുന്നു. ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്ന വാദമാണ് ഉയര്‍ത്തിയത്. ദിവ്യയ്ക്ക് ജാമ്യം നല്‍കരുത് എന്ന് നവീന്‍ ബാബുവിന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. ജാമ്യം അനുവദിക്കപ്പെടുകയാണെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിറകെ ആണ് പിപി ദിവ്യ അറസ്റ്റ് ചെയ്യപ്പെടുന്നത്. 11 ദിവസത്തെ ജയില്‍ ജീവിതത്തിന് ശേഷം ആണ് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. കോടതി വിധിയില്‍ സന്തോഷമുണ്ട് എന്നാണ് പിപി ദിവ്യയുടെ അഭിഭാഷകന്‍ പ്രതികരിച്ചത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News