പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെ ന്യായീകരിച്ച് അരുണ്‍ ജയ്റ്റ്ലി

ഇന്ധനവില വര്‍ദ്ധനവിനെ ന്യായീകരിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. അമേരിക്കയില്‍ ക്രൂഡോയില്‍ സംസ്കരണത്തില്‍ ഇടിവുണ്ടായതാണ് ആഭ്യന്തര വിപണിയില്‍ വില ഉയരാന്‍ കാരണമെന്നാണ് ജയ്റ്റ്ലി പറയുന്നത്.

Updated: Sep 20, 2017, 05:05 PM IST
പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെ ന്യായീകരിച്ച് അരുണ്‍ ജയ്റ്റ്ലി

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ദ്ധനവിനെ ന്യായീകരിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. അമേരിക്കയില്‍ ക്രൂഡോയില്‍ സംസ്കരണത്തില്‍ ഇടിവുണ്ടായതാണ് ആഭ്യന്തര വിപണിയില്‍ വില ഉയരാന്‍ കാരണമെന്നാണ് ജയ്റ്റ്ലി പറയുന്നത്.

ഇര്‍മ, ഹാര്‍വി ചുഴലിക്കാറ്റുകള്‍ ഉണ്ടായതിന്‍റെ സാഹചര്യങ്ങളും വില വര്‍ദ്ധനയ്ക്ക് ആക്കം കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. വില വര്‍ധിക്കുന്നതിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന നികുതിയാണ് വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ സഹായിക്കുന്നതെന്നും ജയ്റ്റ്ലി പറഞ്ഞു. 

ഇന്ധനവിലയുടെ ഭാരം കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ നികുതി വേണ്ടെന്ന് വെച്ചാല്‍ മതിയെന്നും, എന്നാല്‍ മിക്ക സംസ്ഥാനങ്ങളും ഇതിന് തയ്യാറാവുന്നില്ലെന്നും മന്ത്രി സൂചിപ്പിച്ചു.