അരവിന്ദ് കേജരിവാളിന്‍റെ മോഷണം പോയ കാര്‍ കണ്ടെത്തി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ മോഷണം പോയ കാര്‍ കണ്ടെത്തി. വ്യാഴാഴ്ചയാണ് സെക്രട്ടേറിയറ്റിനു വെളിയില്‍ പാര്‍ക്ക് ചെയ്തിരുന്ന നീല നിറമുള്ള വാഗണ്‍ ആര്‍ കാര്‍ മോഷണം പോയത്. ഇന്ന് രാവിലെ ഗാസിയാബാദില്‍നിന്ന് ആണ് കാര്‍ കണ്ടെത്തിയത്.  കാര്‍ ഡല്‍ഹി പോലീസിനു കൈമാറുമെന്ന് ഗാസിയാബാദ് പോലീസ് വ്യക്തമാക്കി.

Last Updated : Oct 14, 2017, 10:32 AM IST
അരവിന്ദ് കേജരിവാളിന്‍റെ മോഷണം പോയ കാര്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ മോഷണം പോയ കാര്‍ കണ്ടെത്തി. വ്യാഴാഴ്ചയാണ് സെക്രട്ടേറിയറ്റിനു വെളിയില്‍ പാര്‍ക്ക് ചെയ്തിരുന്ന നീല നിറമുള്ള വാഗണ്‍ ആര്‍ കാര്‍ മോഷണം പോയത്. ഇന്ന് രാവിലെ ഗാസിയാബാദില്‍നിന്ന് ആണ് കാര്‍ കണ്ടെത്തിയത്.  കാര്‍ ഡല്‍ഹി പോലീസിനു കൈമാറുമെന്ന് ഗാസിയാബാദ് പോലീസ് വ്യക്തമാക്കി.

2015-ലെ നിയമസഭാ തെരഞ്ഞെടുപ്പു മുതല്‍ കേജരിവാള്‍ ഉപയോഗിച്ചിരുന്ന ഈ കാര്‍ സോഫ്റ്റ്‌വേര്‍ എന്‍ജിനിയറായ കുന്ദന്‍ ശര്‍മ 2013-ല്‍ കേജരിവാളിനു സമ്മാനിച്ചതാണ്. കേജരിവാള്‍ മുഖ്യമന്ത്രിയായതോടെ ഇന്നോവ കാറാണ് ഉപയോഗിക്കുന്നത്. എഎപിയുടെ ആവശ്യങ്ങള്‍ക്കായിരുന്നു വാഗണ്‍ ആര്‍ ഉപയോഗിച്ചിരുന്നത്.

 

 

Trending News