New Delhi: രാജ്യത്ത് കോവിഡ്, ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിര്‍ണ്ണായക നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. കോവിഡ്-19 സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ അടിയന്തിര യോഗം ചേരും.
കോവിഡ് അവലോകന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi) അദ്ധ്യക്ഷത വഹിക്കും. വ്യാഴാഴ്ച വൈകുന്നേരം (ഡിസംബർ 23, 2021) 6 മണിയ്ക്കാണ് യോഗം നടക്കുക. യോഗത്തില്‍ പ്രധാനമന്ത്രി രാജ്യത്തുടനീളമുള്ള കൊറോണ സ്ഥിതിഗതികൾ വിലയിരുത്തും. ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകള്‍ 200 കടന്നതോടെയാണ് അടിയന്തിര നടപടി.
യോഗത്തില്‍ വൈറസ് വ്യാപനം തടുക്കുന്നതിനുള്ള നിര്‍ണ്ണായക നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകാം എന്നാണ് സൂചനകള്‍.
Also Read: Omicron India Update: ഒമിക്രോണ്‍ കേസുകളില്‍ വര്‍ദ്ധനവ്, ഏറ്റവുമധികം രോഗികള്‍ മഹാരാഷ്ട്രയില്‍
കൊറോണ വൈറസ് മഹാമാരിയ്ക്കെതിരായ പോരാട്ടം കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങളിൽ യോഗം ശ്രദ്ധ കേന്ദ്രീകരിക്കും. ഉയർന്നുവരുന്ന കോവിഡ് കേസുകള്‍ മുന്‍നിര്‍ത്തി കൂടുതല്‍ ജാഗ്രത പാലിക്കാൻ യോഗത്തിൽ പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടേക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതിനോടകം നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. രാത്രി കർഫ്യൂ ഏർപ്പെടുത്താനും കൂടുതൽ ആളുകൾ ഒരിടത്ത് ഒത്തുകൂടുന്നത് തടയാനും വിവാഹങ്ങളിലും ശവസംസ്കാര ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്താനും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുകയാണ്. ഇതുവരെ 16 സംസ്ഥാനങ്ങളിലായി 236 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടി രിയ്ക്കുന്നത്.
ഇന്ത്യയില്‍ കോവിഡ് കേസുകളിലും വര്‍ദ്ധനവാണ് കാണുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 7,495 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 56 ദിവസമായി പുതിയ കോവിഡ് കേസുകളുടെ പ്രതിദിന വർദ്ധനവ് 15,000 ൽ താഴെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...