Bihar Politics: രാഷ്ട്രീയ കോലഹലങ്ങള്‍ക്ക് പേര് കേട്ട സംസ്ഥാനമാണ് ബീഹാര്‍. ബീഹാറിനെ സംബന്ധിച്ചിടത്തോളം നേതാക്കളുടെ കൂറുമാറ്റം ഒരു പുതിയ വാര്‍ത്തയല്ല. കൂറുമാറ്റത്തിന് ഏറ്റവും പേര് കേട്ടയാളാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
2020ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ NDA യുടെ ഭാഗമായിരുന്ന നിതീഷ് കുമാര്‍ ബിജെപിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നു. പിന്നീട് 2022ല്‍ ബിജെപി തന്‍റെ പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുന്നു എന്ന കാരണം ആരോപിച്ച് NDA യുമായുള്ള സഖ്യം ഉപേക്ഷിച്ച് നിതീഷ് കുമാര്‍ RJD - Cogress ഇടതുപക്ഷ സഖ്യമായ മഹാഗഡ്ബന്ധന്റെ ഭാഗമാവുകയും മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു.
Also Read: Love Horoscope Today, January 29: ഇടവം രാശിക്കാര്‍ ജാഗ്രത പാലിക്കുക!! ഇന്നത്തെ പ്രണയ രാശിഫലം അറിയാം
ശേഷമാണ് നിതീഷ് കുമാര്‍ ബിജെപിയ്ക്കെതിരെ പ്രതിപക്ഷ സഖ്യം വേണമെന്ന ആശയം മുന്നോട്ടു വയ്ക്കുകയും അതിനായി ചരടുവലികള്‍ നടത്തുകയും ചെയ്തത്. എന്നാല്‍, സഖ്യത്തില്‍ വേണ്ടത്ര പരിഗണന തനിക്ക് ലഭിക്കുന്നില്ല എന്ന കാരണത്താല്‍ ഇപ്പോള്‍ മഹാഗഡ്ബന്ധന് സഖ്യം ഉപേക്ഷിച്ച് തിരികെ NDA സഖ്യത്തില്‍ എത്തിയിരിയ്ക്കുകയാണ് നിതീഷ് കുമാര്‍.
മഹാഗഡ്ബന്ധൻ സഖ്യമുപേക്ഷിച്ച് എൻഡിഎയിലെത്തിയ നിതീഷ് കുമാര്‍ ഞായറാഴ്ജ വൈകീട്ട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ബിജെപി നേതാക്കളായ സമ്രാട്ട് ചൗധരി, വിജയ് സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.
ജെഡിയു നേതാവ് നിതീഷ് കുമാർ മുന്നണി മാറിയതിന് പിന്നാലെ മുൻ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജ്വസി യാദവിനെ പരിഹസിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി രംഗത്തെത്തി. 'ഇപ്പോൾ നിങ്ങൾക്ക് എന്ത് തോന്നുന്നു? നിങ്ങള്‍ ഞങ്ങളുടെ നാല് എംഎൽഎമാരെ കൊണ്ടുപോയി. അതേ വേദന ഇപ്പോൾ നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടോ?' ഒവൈസി തേജ്വസി യാദവിനോട് ചോദിച്ചു.
മുന്‍പ് ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎമ്മിന്‍റെ നാല് എംഎൽഎമാർ ആർജെഡിയിൽ ചേർന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഒവൈസി നിതീഷ് മുന്നണി വിട്ടതിനെ പരാമര്‍ശിച്ച് തേജസ്വിയെ വിമർശിച്ചത്.
2022 ജൂണിലായിരുന്നു എഐഎംഐഎമ്മിന്‍റെ നാല് എംഎൽഎമാർ ആർജെഡിയിൽ ചേർന്നത്. 2020ലെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ 5 സീറ്റുകളിലാണ് ഒവൈസിയുടെ പാർട്ടി വിജയിച്ചത്. രണ്ടുവർഷത്തിന് ശേഷം ഇവരില്‍ 4 പേര്‍ ആർജെഡിയിലേക്ക് ചേക്കേറി. ഇതോടെ ബീഹാറിൽ എഐഎംഐഎമ്മിന് ഒറ്റ എംഎൽഎ മാത്രമാവുകയും ആർജെഡി 79 അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും ചെയ്തു. ഇത് പരാമർശിച്ചാണ് തേജസ്വിയോട് ഒവൈസിയുടെ ചോദ്യം.
ബീഹാറിലെ മുസ്ലീങ്ങള്‍ വീണ്ടും വഞ്ചിക്കപ്പെട്ടു. ബീഹാറിലെ ജനങ്ങളും വഞ്ചിക്കപ്പെട്ടു. ഒരാൾ മുഖ്യമന്ത്രിയാകുന്നതിൽ മാത്രമായിരുന്നു അവരുടെ ശ്രദ്ധ. ബീഹാറിൽ ഒരു വികസനവുമില്ല. ഉദ്യോഗസ്ഥ ഭരണം വര്‍ദ്ധിക്കുകയാണ് ഒവൈസി ആരോപിച്ചു.
മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും വിമര്‍ശിക്കാന്‍ ഒവൈസി മറന്നില്ല. 'നിതീഷ് കുമാര്‍ പേരിന് മാത്രമായിരിയ്ക്കും മുഖ്യമന്ത്രി സ്ഥാനത്ത് ഉണ്ടാവുക, ആർഎസ്എസിന്‍റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഗ്രഹപ്രകാരമായിരിക്കും ഭരണം നടക്കുക. ബിജെപിക്കൊപ്പം നിതീഷ് കുമാർ പോകുമെന്ന് ഞാൻ എപ്പോഴും പറഞ്ഞിരുന്നു. അദ്ദേഹം വിശ്വസിക്കാൻ കൊള്ളാത്തയാളാണ്', ഒവൈസി പറഞ്ഞു.
മഹാഗഡ്ബന്ധൻ സഖ്യത്തിന്‍റെ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ ഞായറാഴ്ച രാവിലെയാണ് മുന്നണി വിട്ടത്. രാവിലെ രാജി സമർപ്പിച്ച അദ്ദേഹം വൈകീട്ട് ബിജെപി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.