Assam Doctor Assualt Case: ഡോക്ടറെ മർദ്ദിച്ച കേസിൽ സ്ത്രീ ഉൾപ്പെടെ രണ്ടു പേർ കൂടി അറസ്റ്റിൽ

അസമിലെ കൊറോണ കെയർ സെന്ററിൽ ജൂനിയർ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ടു പേർ കൂടി അറസ്റ്റിൽ. കേസിൽ ഇതുവരെ 28 പേരാണ് അറസ്റ്റിലായത്.  

Written by - Zee Malayalam News Desk | Last Updated : Jun 7, 2021, 02:44 PM IST
  • ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ടു പേർ കൂടി അറസ്റ്റിൽ
  • കേസിൽ ഇതുവരെ 28 പേരാണ് അറസ്റ്റിലായത്
  • ചികിത്സയിൽ കഴിയുന്ന ഡോക്ടറെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സന്ദർശിച്ചു
Assam Doctor Assualt Case: ഡോക്ടറെ മർദ്ദിച്ച കേസിൽ സ്ത്രീ ഉൾപ്പെടെ രണ്ടു പേർ കൂടി അറസ്റ്റിൽ

ഗുവാഹത്തി: അസമിലെ കൊറോണ കെയർ സെന്ററിൽ ജൂനിയർ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ടു പേർ കൂടി അറസ്റ്റിൽ. കേസിൽ ഇതുവരെ 28 പേരാണ് അറസ്റ്റിലായത്.  

അസമിലെ (Assam) ഹൊജായ് ജില്ലയിലെ കൊറോണ കെയർ സെന്ററിലെ ഡോക്ടറായ സെജു കുമാറിനെയാണ് ചികത്സയിൽ കഴിഞ്ഞിരുന്ന കൊവിഡ് രോഗി മരിച്ചതിനെ തുടർന്ന് രോഗിയുടെ ബന്ധുക്കൾ അടക്കം ആക്രമണത്തിന് ഇരയായത്. ചികിത്സയിൽ കഴിയുന്ന ഡോക്ടറെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സന്ദർശിച്ചു.

Also Read: Assam: കൊവിഡ് രോഗി മരിച്ചതിൽ പ്രതിഷേധിച്ച് ഡോക്ടറെ ക്രൂരമായി മർദ്ദിച്ച് ബന്ധുക്കൾ; നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി

ഡോക്ടറെ അക്രമിച്ച സംഭവത്തിൽ (Doctor Assualt Case) പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അസം ചീഫ് സെക്രട്ടറി, പോലീസ് ജനറൽ, അസം സർക്കാർ എന്നിവരോട് നിർദ്ദേശിച്ചിരുന്നു. മാത്രമല്ല നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. 

കഴിഞ്ഞ ആഴ്ചയാണ് ഉദലിയിലെ കൊറോണ ചികിത്സാ കേന്ദ്രത്തിലെ ഡോക്ടറായ സെജുവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്.  ഡോക്ടറെ മർദ്ദിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്ന്  അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ (Himanta Biswa Sarma) ഇക്കാര്യം വ്യക്തിപരമായി നിരീക്ഷിക്കുകയും പ്രതികൾക്കെതിരെ കർശന നടപടിയെടുക്കാൻ ഉത്തരവിടുകയും ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

  

Trending News