പഴയ 'സിംഹം' പുതിയ പേരില്‍ വില്‍പ്പനയ്ക്ക് .....!! മോദിയുടെ പാക്കേജിനെ പരിഹസിച്ച് ശശി തരൂര്‍

കോവിഡ്‌ വൈറസ് ബാധയെ നേരിടാന്‍ രാജ്യത്ത് നടപ്പിലാക്കിയ lock down വലിയ സാമ്പത്തിക പ്രതിസന്ധിയാണ്  സൃഷ്ടിച്ചത്.

Last Updated : May 13, 2020, 05:46 PM IST
പഴയ 'സിംഹം' പുതിയ പേരില്‍ വില്‍പ്പനയ്ക്ക് .....!! മോദിയുടെ പാക്കേജിനെ പരിഹസിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: കോവിഡ്‌ വൈറസ് ബാധയെ നേരിടാന്‍ രാജ്യത്ത് നടപ്പിലാക്കിയ lock down വലിയ സാമ്പത്തിക പ്രതിസന്ധിയാണ്  സൃഷ്ടിച്ചത്.

ഈ പ്രതിസന്ധി തരണം ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രഖ്യാപിച്ചിരുന്നു.  പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ 'വീണ്ടും അവര്‍ ധാരാളം സ്വപ്‌നങ്ങള്‍ വില്‍ക്കുകയാണ്' എന്നായിരുന്നു  കോണ്‍ഗ്രസ്‌ എംപി ശശി തരൂര്‍ അഭിപ്രായപ്പെട്ടത്‌.

പ്രധാനമന്ത്രി മോദി മുന്നോട്ടുവെച്ച "സ്വയം പര്യാപ്ത ഇന്ത്യ", മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പുതിയപുതിയ പേരില്‍ വീണ്ടും അവതരിപ്പിക്കുകയാണെന്നും  അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. "പഴയ സിംഹങ്ങളെ പുതിയ പേരില്‍ വിറ്റു" എന്നാണ് അദ്ദേഹം നടത്തിയ  പരാമര്‍ശം.  മേക്ക് ഇന്‍ ഇന്ത്യയുടെ ചിഹ്നം സിംഹമായിരുന്നു.

'സ്വയം പര്യാപ്ത ഇന്ത്യ പദ്ധതി, മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയാണ്. വീണ്ടും അവര്‍ ധാരാളം സ്വപ്‌നങ്ങള്‍ വില്‍ക്കുകയാണ്. എന്തെങ്കിലും പുതുമയുണ്ടോ  എന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം പര്യാപ്ത ഇന്ത്യ എന്ന ആശയത്തിന് ഊന്നല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഇന്ത്യയെ ഒരു ആഗോള ബ്രാന്‍ഡ് ആക്കി മാറ്റണമെന്നും ജനങ്ങള്‍ ഇതിനെ പിന്തുണയ്ക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു. 

 

Trending News