ജമ്മുകശ്​മീരിലെ സോണമാർഗിൽ മഞ്ഞു മലയിടിഞ്ഞ്​ വീണ് ഒരു സൈനികന്‍ മരിച്ചു

ജമ്മു കശ്മിരിലെ സോനാമാര്‍ഗില്‍ മഞ്ഞുമലയിടിഞ്ഞ് ഒരു സൈനികന്‍ മരിച്ചു. ആറു സൈനികരെ കാണാതായി. നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള ആര്‍മി ക്യാംപിന് നേരെയാണ് മഞ്ഞുമല ഇടിഞ്ഞുവീണത്.

Last Updated : Jan 25, 2017, 03:16 PM IST
ജമ്മുകശ്​മീരിലെ സോണമാർഗിൽ മഞ്ഞു മലയിടിഞ്ഞ്​ വീണ് ഒരു സൈനികന്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മിരിലെ സോനാമാര്‍ഗില്‍ മഞ്ഞുമലയിടിഞ്ഞ് ഒരു സൈനികന്‍ മരിച്ചു. ആറു സൈനികരെ കാണാതായി. നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള ആര്‍മി ക്യാംപിന് നേരെയാണ് മഞ്ഞുമല ഇടിഞ്ഞുവീണത്.

മരിച്ച സൈനികന്‍റെ മൃതദേഹം കണ്ടെത്തി. മരണസംഖ്യ ഉയരാനാണ് സാധ്യത. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്​. കഴിഞ്ഞ വര്‍ഷം സിയാച്ചിനിലുണ്ടായ മഞ്ഞിടിച്ചിലില്‍ 11 സൈനികരാണ് കൊല്ലപ്പെട്ടത്.

Trending News