പാർലമെന്റിൽ അടുത്ത വിലക്ക്, പ്രതിഷേധിക്കാൻ പുതിയ മാർ​ഗം തേടേണ്ടി വരുമോ?

അച്ചടിച്ച ലഘുലേഖകൾ, ചോദ്യാവലികൾ, വാർത്ത കുറിപ്പുകൾ എന്നിവ വിതരണം ചെയ്യണമെങ്കിൽ മുൻകൂർ അനുമതി തേടണം. മാർഗ്ഗ നിർദ്ദേശങ്ങൾ അംഗങ്ങൾക്ക് കൈമാറിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jul 16, 2022, 11:06 AM IST
  • പാർലമെന്റിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുന്നതിനാണ് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.
  • പ്രതിപക്ഷ പ്രതിഷേധം നേരിടാനാണ് കേന്ദ്രത്തിന്റെ ഈ പുതിയ നീക്കം.
  • പാർലമെന്റ് വളപ്പിലും പ്രതിഷേധത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
പാർലമെന്റിൽ അടുത്ത വിലക്ക്, പ്രതിഷേധിക്കാൻ പുതിയ മാർ​ഗം തേടേണ്ടി വരുമോ?

ന്യൂഡൽഹി: അറുപതിലധികം വാക്കുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ പാർലമെന്റിൽ പുതിയ ഒരു വിലക്ക് കൂടി. പാർലമെന്റിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുന്നതിനാണ് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. പ്രതിപക്ഷ പ്രതിഷേധം നേരിടാനാണ് കേന്ദ്രത്തിന്റെ ഈ പുതിയ നീക്കം. പാർലമെന്റ് വളപ്പിലും പ്രതിഷേധത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ലഘുലേഖകൾ, ചോദ്യാവലികൾ, വാർത്ത കുറിപ്പുകൾ എന്നിവ വിതരണം ചെയ്യാനും പാടില്ലെന്നാണ് നിർദേശം. 

അച്ചടിച്ച ലഘുലേഖകൾ, ചോദ്യാവലികൾ, വാർത്ത കുറിപ്പുകൾ എന്നിവ വിതരണം ചെയ്യണമെങ്കിൽ മുൻകൂർ അനുമതി തേടണം. മാർഗ്ഗ നിർദ്ദേശങ്ങൾ അംഗങ്ങൾക്ക് കൈമാറിയിട്ടുണ്ട്. വിലക്ക് നേരത്തെയും ഉണ്ടായിരുന്നതാണെന്നും ഇവ പാലിക്കണമെന്നും മാർ​ഗ നിർദേശത്തിൽ പറയുന്നു. അഴിമതിയടക്കമുള്ള വാക്കുകൾ പാർലമെന്റിൽ ഉപയോഗിക്കുന്നത് വിലക്കിയ നടപടിക്ക് പിന്നാലെ പാർലമെൻറ് വളപ്പിൽ  പ്രതിഷേധമോ ധർണ്ണയോ സത്യഗ്രഹമോ പാടില്ലെന്നും നിർദേശം വ്നനിരുന്നു. രാജ്യസഭാ സെക്രട്ടറി ജനറൽ പിസി മോദിയാണ് ഒറ്റ വരിയിലുള്ള ഉത്തരവിറക്കിയത്. പാര്‍ലമെന്‍റ് മന്ദിര വളപ്പില്‍ മതപരമായ ചടങ്ങളുകളും അനുവദിക്കില്ല. അംഗങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നാണ് ഉത്തരവിലുള്ളത്. എന്നാൽ ഉത്തരവ്  ലംഘിച്ചാൽ എന്ത് നടപടി സ്വീകരിക്കും എന്നുള്ളത് വ്യക്തമല്ല. 

Also Read: Unparliamentary words: അഴിമതിക്കാരൻ, അരാജകവാദി, അഹങ്കാരം, മുതലക്കണ്ണീർ... ഈ വാക്കുകൾ പാർലമെന്റിൽ ഇനി മിണ്ടിപ്പോകരുത്

അഴിമതിക്കാരൻ, അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം തുടങ്ങി 65 വാക്കുകൾക്കാണ് പാർലമെന്റിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ലോക് സഭയിലും, രാജ്യസഭയിലും ഈ വാക്കുകള്‍ ഉപയോഗിക്കാൻ പാടില്ല എന്നാണ് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. ഈ വാക്കുകള്‍ ഉപയോഗിച്ചാല്‍ അവ രേഖകളില്‍ നിന്ന് നീക്കം ചെയ്യും. 

അതേസമയം കേന്ദ്രത്തിന്റെ നടപടിക്കെതിരെ പ്രതിപക്ഷം രം​ഗത്തെത്തിയിരുന്നു. നരേന്ദ്രമോദി സർക്കാരിനെതിരെ വിമർശനം ഉന്നയിക്കാൻ പ്രതിപക്ഷം ഉപയോ​ഗിക്കുന്ന വാക്കുകളാണ് അൺപാർലമെന്ററി വാക്കുകളാക്കിയിരിക്കുന്നതെന്നാണ് പ്രധാന ആരോപണം. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി വിവിധ നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് ലോക്സഭാ സെക്രട്ടറിയേറ്റ് കൈപ്പുസ്തകം ഇറക്കുന്ന പതിവുണ്ട്. ഈ ബുക്ക്ലെറ്റിലാണ് പാർലമെന്റിൽ ഉപയോഗിക്കാവുന്നതും ഉപയോഗിക്കാൻ പാടില്ലാത്തതുമായ വാക്കുകളെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. ഈ 65 വാക്കുകളും ഇനി അൺപാർലമെന്ററി ആയിരിക്കും. സഭാംഗങ്ങൾ ഈ വാക്ക് ‍ഉപയോഗിച്ചാൽ അത് രേഖകളിൽ നിന്ന് നീക്കം ചെയ്യും. ഇവ നീക്കം ചെയ്യുന്നതിൽ അവസാന വാക്ക് രാജ്യസഭാ ചെയർമാനും ലോക്‌സഭാ സ്പീക്കറുമായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News