തമിഴ്നാട്: വാക്കുതർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കന്യാകുമാരി അഞ്ചുഗ്രാമം സ്വദേശനി മരിയ സന്ധ്യ (30) യാണ് കൊല്ലപ്പെട്ടത്. മരിയയുടെ ഭർത്താവ് മാരിമുത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മരിയയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി ബാഗിൽ സൂക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
അഞ്ച് മാസം മുൻപാണ് ഇരുവരും അഞ്ചുഗ്രാമത്തിൽ താമസത്തിനെത്തിയത്. ഭാര്യയുടെ പെരുമാറ്റത്തിൽ മാരിമുത്തുവിന് സംശയം ഉണ്ടായിരുന്നു. ഇതിന്റെ പേരിൽ ഇവർ തമ്മിൽ മിക്കപ്പോഴും തർക്കമുണ്ടായിരുന്നു. കഴിഞ്ഞദിവസം ജോലിക്കുപോയ മരിയയോട് വീട്ടിലേക്കെത്തുവാൻ ആവശ്യപ്പെട്ട മാരിമുത്തു ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം മൂന്ന് കഷണങ്ങളാക്കി മുറിച്ച് ബാഗിലാക്കി കഴുകിയ ശേഷം തിരിച്ചുകൊണ്ടുവരുന്നതിനിടെയാണ് പിടിയിലായത്. ബാഗുമായി ഇയാൾ വരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പിടിവീണത്.
നാട്ടുകാർ മാരിമുത്തുവിനെ തടഞ്ഞുവെയ്ക്കുകയും ബാഗ് പരിശോധിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ തമിഴ്നാട് പൊലീസ് അന്വേഷണം തുടരുകയാണ്. ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.