കേന്ദ്രം വേണ്ടത് ചെയ്തോളും:തൃണമൂൽ സർക്കാരിന്റെ കാലാവധി 5 മാസം കൂടി; ബിജെപി

Bengal Government Will Collapse In 5 Months, Says BJP:  ബി.ജെ.പിയുടെ ആരോപണങ്ങള്‍ പിന്തള്ളി ഇപ്പോഴും മികച്ച പിന്തുണ ജനങ്ങളുടെ ഭാഗത്ത് നിന്ന് പാര്‍ട്ടിയ്ക്കുണ്ടെന്നും രാജ്യസഭാംഗവും പാര്‍ട്ടി വക്താവുമായ ശാന്തനു സെന്‍ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jul 16, 2023, 11:17 PM IST
  • അഞ്ച് മാസത്തിനപ്പുറം തൃണമൂല്‍ സര്‍ക്കാരിന്റെ ഭരണം നീളാനിടയില്ലെന്ന് കേന്ദ്രമന്ത്രി ശാന്തനു ഠാക്കുര്‍ അഭിപ്രായപ്പെട്ടു.
  • പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടാണ് നടന്നത്, ഇല്ലായിരുന്നുവെങ്കിൽ ബി.ജെ.പി. ആയിരത്തോളം അധികസീറ്റുകള്‍ നേടുമായിരുന്നു.
കേന്ദ്രം വേണ്ടത് ചെയ്തോളും:തൃണമൂൽ സർക്കാരിന്റെ കാലാവധി 5 മാസം കൂടി; ബിജെപി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ സര്‍ക്കാരിന് ഭരണം ഇനി അധികകാലം ഉണ്ടാകില്ലെന്ന് ബി.ജെ.പി. മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബംഗാള്‍ ഭരണം താമസിയാതെ അവസാനിക്കുമെന്ന് ബി.ജെ.പി. പറഞ്ഞു. എന്നാല്‍ ബഹുജനപിന്തുണയുള്ള ഒരു സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ഡല്‍ഹിയില്‍ തങ്ങളുടെ റേറ്റിങ് മെച്ചപ്പെടുത്താനുള്ള ശ്രമം മാത്രമാണ് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിക്കുകയും ചെയ്തു.

അഞ്ച് മാസത്തിനപ്പുറം തൃണമൂല്‍ സര്‍ക്കാരിന്റെ ഭരണം നീളാനിടയില്ലെന്ന് കേന്ദ്രമന്ത്രി ശാന്തനു ഠാക്കുര്‍ അഭിപ്രായപ്പെട്ടു. തന്റെ മണ്ഡലമായ ബന്‍ഗാവില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ശാന്തനു ഠാക്കുർ ഇത് പ്രഖ്യാപിച്ചു.''പൂര്‍ണമായും മമത ബാനര്‍ജിയുടെ സര്‍ക്കാര്‍  ഉപയോഗശൂന്യമായിക്കഴിഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടാണ് നടന്നത്, ഇല്ലായിരുന്നുവെങ്കിൽ ബി.ജെ.പി. ആയിരത്തോളം അധികസീറ്റുകള്‍ നേടുമായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനുള്‍പ്പെടെ സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും പക്ഷപാതപരമായി പ്രവര്‍ത്തിച്ചു.

ALSO READ: സഹോദരികളെ പീഡിപ്പിച്ചു; ബിജെപി നേതാവിന്റെ മകൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന അവസാന തിരഞ്ഞെടുപ്പായിരിക്കുമിത്", ഠാക്കുര്‍ കൂട്ടിച്ചേർത്തു. അതേസമയം വലിയ ഭൂരിപക്ഷത്തോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ മൂന്നാം തവണയും അധികാരത്തിലെത്തിയതെന്നും ഇപ്പോഴും മികച്ച പിന്തുണ ജനങ്ങളുടെ ഭാഗത്ത് നിന്ന് പാര്‍ട്ടിയ്ക്കുണ്ടെന്നും ബി.ജെ.പിയുടെ ആരോപണങ്ങള്‍ പിന്തള്ളി രാജ്യസഭാംഗവും പാര്‍ട്ടി വക്താവുമായ ശാന്തനു സെന്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാറിന്റെ പ്രതികരണം എന്തും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നായിരുന്നു. അരാജകഭരണത്തിനെതിരെ ജനങ്ങളുടെ ഭാഗത്ത് നിന്ന് പ്രക്ഷോഭമുണ്ടോയേക്കാമെന്നും തൃണമൂല്‍ എം.എല്‍.എമാര്‍ പൊടുന്നനെ മമതയുടെ പ്രവര്‍ത്തനരീതിയെ എതിര്‍ത്തേക്കാമെന്നും മജുംദാര്‍ ഈ വിഷയത്തിൽ കൂട്ടിച്ചേര്‍ത്തു. ബംഗാളിലെ നിഷ്‌കളങ്കരായ ജനങ്ങളുടെ സംരക്ഷണത്തിനായി തങ്ങള്‍ക്കാവുന്നതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യുമെന്നും മജുംദാര്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News