അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായതിന് പിന്നാലെ പശ്ചിമ ബംഗാൾ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. പാര്‍ത്ഥ ചാറ്റര്‍ജിയുടെ സഹായിയായ അർപ്പിത മുഖർജിയുടെ ഫ്ലാറ്റിൽ നിന്ന് 29 കോടി രൂപയും, അഞ്ച് കിലോഗ്രാം സ്വർണ്ണവും ഇന്ന് (ജൂലൈ 28) പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്‌ഡിലാണ് പണവും സ്വർണ്ണവും കണ്ടെത്തിയത്. ജൂലൈ 23 നാണ് കേസിൽ പാര്‍ത്ഥ ചാറ്റര്‍ജിയും അർപ്പിത മുഖർജിയും അറസ്റ്റിലായത്. അർപ്പിത മുഖർജിയുടെ വസതിയിൽ നിന്ന് 21 കോടിയോളം രൂപ കണ്ടെടുത്തതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പാര്‍ത്ഥ ചാറ്റര്‍ജിയെയും അർപ്പിത മുഖർജിയെയും അറസ്റ്റ് ചെയ്തത്. തുടർച്ചയായി 23 മണിക്കൂറിലേറെ സമയം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു പാര്‍ത്ഥ ചാറ്റര്‍ജിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
WB SSC scam: TMC's Partha Chatterjee relieved of his duties as minister
Read @ANI Story | https://t.co/YBdZOpka2F#ParthaChatterjee #WestBengalSSCscam #ParthaChatterjeeRemoved pic.twitter.com/rtoTuq5Szy
— ANI Digital (@ani_digital) July 28, 2022
ഇതുവരെ അർപ്പിത മുഖർജിയുടെ രണ്ട് ഫ്ലാറ്റുകളിൽ നിന്നായി 50 കോടിയോളം രൂപയും, രണ്ട് കോടി വിലവരുന്ന സ്വർണ്ണവും പിടികൂടിയത്. ഇന്ന് അർപിതയുടെ രണ്ടാമത്തെ ഫ്ലാറ്റിൽ നടത്തിയ 18 മണിക്കൂറോളം നീണ്ട് നിന്ന് റെയ്ഡിന് ഒടുവിലാണ് 29 കോടി രൂപയും, അഞ്ച് കിലോഗ്രാം സ്വർണ്ണവും പിടിച്ചെടുത്തത് . ഇത് കൂടാതെ നാല്പതോളം പേജുകൾ ഉള്ള ഒരു ഡയറിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. ഇത് അന്വേഷണത്തിൽ വഴി തിരിവ് ആകുമെന്നാണ് കരുതുന്നത്.
വ്യവസായ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു പാർഥ ചാറ്റർജി. അധ്യാപകനിയമന അഴിമതിക്കേസുമായി ബന്ധപ്പെട്ട പണമാണ് ഇതെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ നിഗമനം. കൂടാതെ സ്ഥലം മാറ്റത്തിനും, കോളേജുകൾക്ക് പ്രശസ്തി ലഭിക്കാൻ സഹായിച്ചതിനും ലഭിച്ച പണമാണ് ഇതെന്ന് മന്ത്രിയുടെ അനുയായി ആയ അർപ്പിത മുഖർജി ചോദ്യം ചെയ്യലിൽ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. വിദ്യാഭ്യാസ സഹമന്ത്രി പരേഷ് അധികാരിയുടെ വീട്ടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്‌ഡ് നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...