Precaution Dose: ബൂസ്റ്റർ ഡോസിന് പ്രത്യേക രജിസ്ട്രേഷൻ ആവശ്യമുണ്ടോ? അറിയാം..

Precaution Dose: 2 ഡോസ് കൊറോണ വാക്‌സിൻ സ്വീകരിച്ചവർക്ക് രജിസ്‌ട്രേഷൻ കൂടാതെ തന്നെ വാക്‌സിനേഷൻ സെന്ററിൽ നേരിട്ട് അപ്പോയിന്റ്‌മെന്റ് എടുക്കുകയോ അല്ലെങ്കിൽ നേരെപോയി ഡോസ് സ്വീകരിക്കാവുന്നതാണ്.

Edited by - Zee Malayalam News Desk | Last Updated : Jan 8, 2022, 09:36 AM IST
  • ബൂസ്റ്റർ ഡോസുകൾ എടുക്കേണ്ടവർക്ക് ആശ്വാസ വാർത്ത
  • രജിസ്റ്റർ ചെയ്യേണ്ടതില്ല
  • ജനുവരി 10 മുതൽ വാക്സിൻ നൽകി തുടങ്ങും
Precaution Dose: ബൂസ്റ്റർ ഡോസിന് പ്രത്യേക രജിസ്ട്രേഷൻ ആവശ്യമുണ്ടോ? അറിയാം..

Precaution Dose: രാജ്യത്ത് വർധിച്ചുവരുന്ന കോവിഡ് കേസുകൾ നേരിടാൻ വാക്സിൻ മാത്രമാണ് ഏക പരിഹാരം. ഇത് കണക്കിലെടുത്ത് 15 വയസിനും 18 വയസിനും ഇടയിലുള്ള കുട്ടികൾക്ക് കൊറോണ വാക്‌സിൻ ICovid Vaccine) നൽകാനും മുൻനിര പ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കും 60 വയസ്സിന് മുകളിലുള്ളവർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്നും പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

ഇതിൽ കുട്ടികളുടെ വാക്സിനേഷൻ ആരംഭിച്ചു കഴിഞ്ഞു.  ഇപ്പോൾ പുറത്തിറങ്ങിയ വാർത്ത അനുസരിച്ച് 2 ഡോസ് കൊറോണ വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് ഒരു രജിസ്‌ട്രേഷനും കൂടാതെ വാക്‌സിനേഷൻ സെന്ററിൽ അപ്പോയിന്റ്‌മെന്റ് എടുത്തോ അല്ലെങ്കിൽ നേരിട്ട് ചെന്നോ ബൂസ്റ്റർ ഡോസ് (Booster Dose) സ്വീകരിക്കാവുന്നതാണ്.

Also Read: Covid Booster Vaccine : വാക്‌സിൻ മൂലമുള്ള സംരക്ഷണം മാസങ്ങൾക്കുള്ളിൽ ക്ഷയിക്കുന്നു; കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് അത്യാവശ്യമെന്ന് പഠനം

രജിസ്ട്രേഷൻ ആവശ്യമില്ല (no registration needed)

ഇതിന്റെ ഷെഡ്യൂൾ ശനിയാഴ്ച അതായത് ഇന്ന് പ്രസിദ്ധീകരിക്കും. കൂടാതെ ഓൺലൈൻ അപ്പോയിന്റ്‌മെന്റ് സൗകര്യവും ഇന്ന് വൈകുന്നേരം മുതൽ ആരംഭിക്കും. ബൂസ്റ്റർ ഡോസിന്റെ വാക്സിനേഷൻ ജനുവരി 10 മുതലാണ് ആരംഭിക്കുമെന്നത്.  

ബൂസ്റ്റർ ഡോസ് ഈ രീതിയിൽ പ്രയോഗിക്കും (Booster dose will be applied in this way)

ആരോഗ്യ പ്രവർത്തകർ, മുൻനിര പ്രവർത്തകർ, 60 വയസ്സിനു മുകളിലുള്ളവർ എന്നിവർക്ക് നൽകുന്ന കോവിഡ്19 വാക്‌സിന്റെ ബൂസ്റ്റർ ഡോസ് ആദ്യ രണ്ട് ഡോസുകൾക്ക് തുല്യമാണെന്ന് അടുത്തിടെ സർക്കാർ പറഞ്ഞിരുന്നു. കോവിഷീൽഡിന്റെ ആദ്യ രണ്ട് ഡോസ് എടുത്തവർക്ക് കോവിഷീൽഡ് വാക്സിനും കോവാക്സിൻ എടുത്തവർക്ക് കോവാക്സിനും നൽകുമെന്ന് നിതി ആയോഗ് അംഗം (NITI Aayog Member) വി കെ പോൾ പറഞ്ഞു. വാക്സിനുകളുടെ മിശ്രിതവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ, ശാസ്ത്രം, ഡാറ്റ എന്നിവ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News