Covid Vaccine: നിലവിൽ 474 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 72 പേർ ആശുപത്രിയിലാണ്. 13 പേരെ ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 7000 പരിശോധനയാണ് ഇപ്പോൾ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.
അഞ്ച് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് കേന്ദ്ര സർക്കാർ ആർടിപിസിആർ നിർബന്ധമാക്കിയിട്ടുണ്ട്. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പരിശോധന കര്ർശനമാക്കിയത്.
കൊറോണയുടെ നാലാം തരംഗം ഉയര്‍ത്തുന്ന ഭീതിയും ഒപ്പം കോവിഡിന്റെ മാറിമാറി വരുന്ന വകഭേദങ്ങളും ആശങ്ക വര്‍ദ്ധിപ്പിക്കുന്നതിനിടെ സന്തോഷവാര്‍ത്തയുമായി എത്തിയിരിയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
Corona Booster Dose: രാജ്യത്ത് ഇന്നുമുതൽ ആരോഗ്യ പ്രവർത്തകർക്കും മുൻനിര പ്രവർത്തകർക്കും മറ്റ് ഗുരുതരമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന 60 വയസ്സിന് മുകളിലുള്ളവർക്കും ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങും. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ മുൻകരുതലായിട്ടാണ് ഈ ബൂസ്റ്റർ ഡോസ് നൽകുന്നത്.
ഒമിക്രോൺ വ്യാപനത്തെ തുടർന്ന് രാജ്യത്ത് വീണ്ടും കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് മൂന്നാം ഡോസ് അല്ലെങ്കിൽ കരുതൽ ഡോസ് നൽകാൻ കേന്ദ്രം തീരുമാനിച്ചത്.
Precaution Dose: 2 ഡോസ് കൊറോണ വാക്സിൻ സ്വീകരിച്ചവർക്ക് രജിസ്ട്രേഷൻ കൂടാതെ തന്നെ വാക്സിനേഷൻ സെന്ററിൽ നേരിട്ട് അപ്പോയിന്റ്മെന്റ് എടുക്കുകയോ അല്ലെങ്കിൽ നേരെപോയി ഡോസ് സ്വീകരിക്കാവുന്നതാണ്.
Teenagers Vaccination: 2022 ൽ 15-18 വയസുകാർക്ക് വാക്സിനും മുതിർന്നവർക്കുള്ള കരുതൽ ഡോസും സർക്കാർ സംവിധാനത്തിലൂടെ സൗജന്യമായി ലഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.