Bihar Assembly Election 2020: സീറ്റ് ധാരണയില്‍ കോണ്‍ഗ്രസിന് നേട്ടം, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് CPI

ബീഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പ് (Bihar Assembly Election)  രംഗം ചൂടുപിടിയ്ക്കുകയാണ്..  ഇത്തവണയും ബീഹാറില്‍ രണ്ട്  പ്രമുഖ പാര്‍ട്ടികളാണ്‌ രംഗത്ത്...

Last Updated : Oct 6, 2020, 05:36 PM IST
  • മഹാസഖ്യത്തിലെ സീറ്റ് ധാരണയില്‍ ഇത്തവണ നേട്ടം കോണ്‍ഗ്രസിനാണ്.
  • 2015 ലെ തിരഞ്ഞെടുപ്പില്‍ 41 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ്‌ ഇത്തവണ 70 സീറ്റില്‍ മത്സരിക്കും.
  • അതുകൂടാതെ , ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാല്‌മീകിനഗര്‍ സീറ്റിലും കോണ്‍ഗ്രസ്‌ ആണ് മത്സരിക്കുക.
Bihar Assembly Election 2020: സീറ്റ് ധാരണയില്‍ കോണ്‍ഗ്രസിന് നേട്ടം, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്  CPI

Patna: ബീഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പ് (Bihar Assembly Election)  രംഗം ചൂടുപിടിയ്ക്കുകയാണ്..  ഇത്തവണയും ബീഹാറില്‍ രണ്ട്  പ്രമുഖ പാര്‍ട്ടികളാണ്‌ രംഗത്ത്...

മഹാസഖ്യവും NDAയും. NDA യില്‍നിന്നും പിന്‍മാറി ഒറ്റയ്ക്ക് മത്സരിക്കുമെന്ന  LJPയുടെ പ്രഖ്യാപനം അടുത്തിടെ പുറത്തു വന്നിരുന്നു.   BJPയുമായി പ്രശ്നമില്ല,  JD(U)വിന്‍റെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന  മണ്ഡലങ്ങളില്‍  സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

അതേസമയം, മഹാസഖ്യത്തിലെ കഥ മറ്റൊന്നാണ്.  സീറ്റ് വിഭജനം  പൂര്‍ത്തിയാക്കിയ മഹാസഖ്യം തിരഞ്ഞെടുപ്പ് പ്രചാരണത്തിലും മുന്നിലാണ്.    

മഹാസഖ്യത്തിലെ സീറ്റ് ധാരണയില്‍ ഇത്തവണ നേട്ടം കോണ്‍ഗ്രസിനനാണ്. 2015 ലെ തിരഞ്ഞെടുപ്പില്‍ 41 സീറ്റില്‍ മത്സരിച്ച  കോണ്‍ഗ്രസ്‌   (Congress)ഇത്തവണ  70 സീറ്റില്‍ മത്സരിക്കും.  അതുകൂടാതെ ,  ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാല്‌മീകിനഗര്‍ സീറ്റിലും കോണ്‍ഗ്രസ്‌ ആണ് മത്സരിക്കുക.

RJDയുമായി സീറ്റ് ധാരണ തുടങ്ങിയശേഷം ഏറ്റവും കൂടുതല്‍ സീറ്റ് വിഹിതമാണ്  ഇക്കുറി കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നത്.  144 സീറ്റില്‍ ആര്‍ജെഡിയും 19 സീറ്റില്‍ സിപിഐഎംഎലും ആറു സീറ്റില്‍ സിപിഐയും നാല് സീറ്റില്‍ സിപിഎമ്മും മത്സരിക്കും. ധാരണയില്‍ അതൃപ്തിപ്രകടിപ്പിച്ച്‌ ഘടകകക്ഷിയായ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) മഹാസഖ്യം വിട്ടു.

25 സീറ്റും ഉപമുഖ്യമന്ത്രിപദവും ആര്‍ജെഡി തനിക്ക് നേരത്തേ ഉറപ്പു നല്‍കിയിരുന്നതാണെന്ന് പാര്‍ട്ടി നേതാവ് മുകേഷ് സാഹ്നി പറഞ്ഞു. ബോളിവുഡിലെ സെറ്റ് ഡിസൈനറായ സാഹ്നി 2018-ലാണ് വിഐപി രൂപവത്‌കരിച്ചത്.

ചെറുകിട പാര്‍ട്ടികള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന നിലപാടാണ് ഇത്തവണ ആര്‍ജെഡി സ്വീകരിച്ചത്. കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവരുമായുള്ള പരമ്പരാഗത  കൂട്ടുകെട്ടാണ് രാഷ്ട്രീയമായി ഗുണംചെയ്യുകയെന്നാണ് തേജസ്വിയുടെ നിരീക്ഷണം.

Also read: Bihar Assembly Election 2020: NDA വിട്ട് LJP, "ഒറ്റക്ക് മത്സരിക്കും"

അതേസമയം, സീറ്റ്  ഉറപ്പായതോടെ സ്ഥാനാര്‍ഥികളെയും  സിപിഐ  പ്രഖ്യാപിച്ചു. 6 മണ്ഡലങ്ങളിലാണ് CPI മത്സരിക്കുക. ബാക്രി, തേംഗ്ര, ബച്ച്‌വാര, ഹാര്‍ലഖി, ജാന്‍ജാര്‍പൂര്‍, രൂപോലി എന്നീ  മണ്ഡലങ്ങളിലാണ് സിപിഐ മല്‍സരിക്കുന്നത്.

സംസ്ഥാനത്ത് സിപിഎമ്മും മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നാലിടത്താണ് സിപിഎം മല്‍സരിക്കുന്നത്. 

Trending News