കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവും ഭോപാല്‍ എം.പിയുമായ പ്രജ്ഞ സിംഗ് ഠാക്കൂര്‍ രംഗത്ത്. വിദേശിയുടെ മകന് ഒരിക്കലും ദേശസ്നേഹി ആകാന്‍ സാധിക്കില്ലെന്നാണ് പ്രജ്ഞയുടെ പരാമര്‍ശം.
"ഒരു വിദേശ സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് പിറന്നയാള്‍ക്ക് ഒരു ദേശസ്നേഹിയാകാന്‍ കഴിയില്ല, മണ്ണിന്റെ മകന് മാത്രമേ മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ കഴിയൂ എന്ന് ചാണക്യന് പറഞ്ഞിട്ടുണ്ട്,” അവര്‍ പറഞ്ഞു.
Also Read: 'കോൺഗ്രസിന്റെ പീഡനം കാരണം ഒരുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു': പ്രഗ്യ സിംഗ് ടാക്കൂർ
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി(Sonia Gandhi)ക്കെതിരെയും പ്രജ്ഞ പരാമര്‍ശം നടത്തിയിരുന്നു. രണ്ട് രാജ്യത്ത് പൗരത്വമുള്ള ആളുകളില്‍ നിന്ന് രാജ്യസ്നേഹം പ്രതീക്ഷിക്കരുതെന്നായിരുന്നു പ്രഗ്യ(Pragya Singh Thakur) പറഞ്ഞത്.
ധാർമ്മികതയും, ദേശസ്നേഹവുമില്ലാത്തവരാണ് കോൺഗ്രസ് പാർട്ടിക്കാരെന്നും, അവർ സ്വയം ഒന്ന് വിശകലനം ചെയ്ത് നോക്കണമെന്നും, സംസാരിക്കാൻ പോലും അറിയാത്തവരാണ് അവർ എന്നും പ്രഗ്യ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം തന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ കാരണം കോൺഗ്രസുകാരാണെന്ന് പ്രഗ്യ പറഞ്ഞിരുന്നു