Karnataka Assembly Election 2023: 'ഞങ്ങള്‍ക്ക് മുസ്ലീം വോട്ടിന്‍റെ ആവശ്യമില്ല....' BJP നേതാവ് ഈശ്വരപ്പയുടെ പ്രസ്താവന വിവാദമാവുന്നു

Karnataka Assembly Election 2023:  കര്‍ണ്ണാടക ബിജെപി നേതാവ്  കെ.എസ്.ഈശ്വരപ്പയുടെ പരാമര്‍ശം വിവാദമാവുകയാണ്.  നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക്  മുസ്ലീം വോട്ടുകൾ ആവശ്യമില്ലെന്നാണ് ആവേശത്തില്‍ അദ്ദേഹം പറഞ്ഞു വച്ചത്

Written by - Zee Malayalam News Desk | Last Updated : Apr 25, 2023, 05:07 PM IST
  • ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ ഏക തട്ടകമായ കര്‍ണ്ണാടകയില്‍ ഭരണതുടര്‍ച്ച നിലനിര്‍ത്താന്‍ പതിനെട്ടടവും പയറ്റുകയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് പ്രചാരണം..
Karnataka Assembly Election 2023: 'ഞങ്ങള്‍ക്ക് മുസ്ലീം വോട്ടിന്‍റെ ആവശ്യമില്ല....' BJP നേതാവ് ഈശ്വരപ്പയുടെ പ്രസ്താവന വിവാദമാവുന്നു

Karnataka Assembly Election 2023:  കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. നേര്‍ക്കുനേര്‍ പോരാടുന്ന ബിജെപിയും കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത്‌ സജീവമാണ്. 

Also Read:  Chandra Grahan 2023: ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം മെയ്‌ 5 ന്, ഈ രാശിക്കാർക്ക് ഏറെ അപകടകരം 

ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ ഏക തട്ടകമായ കര്‍ണ്ണാടകയില്‍ ഭരണതുടര്‍ച്ച നിലനിര്‍ത്താന്‍ പതിനെട്ടടവും പയറ്റുകയാണ് ബിജെപി.  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിമാരും ദേശീയ നേതാക്കളും അടങ്ങുന്ന 40 അംഗ സംഘമാണ് ബിജെപിയ്ക്കായി പ്രചരണത്തിന് രംഗത്തിറങ്ങുന്നത്. അതേസമയം ഏതു വിധത്തിലും ഭരണം പിടിച്ചെടുക്കാന്‍ പയറ്റുകയാണ് കോണ്‍ഗ്രസ്‌.  

Also Read:  Horoscope Today: മിഥുനം, മീനം രാശിക്കാർക്ക് ഇന്ന് നല്ല ദിവസം, സാമ്പത്തിക നേട്ടം ഉറപ്പ്, ഇന്നത്തെ രാശിഫലം 

 

അതിനിടെ, കര്‍ണ്ണാടക ബിജെപി നേതാവ്  കെ.എസ്.ഈശ്വരപ്പയുടെ പരാമര്‍ശം വിവാദമാവുകയാണ്.  നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക്  മുസ്ലീം വോട്ടുകൾ ആവശ്യമില്ലെന്നാണ് ആവേശത്തില്‍ അദ്ദേഹം പറഞ്ഞു വച്ചത്. കർണാടക തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുതിര്‍ന്ന നേതാവ് നടത്തിയ പ്രസ്താവന ഒരു പുതിയ രാഷ്ട്രീയ കോലാഹലത്തിന് തിരി കൊളുത്തിയിരിയ്ക്കുകയാണ്.  

"ഞങ്ങൾക്ക് മുസ്ലീം വോട്ടുകൾ ആവശ്യമില്ല..., ബി.ജെ.പി സർക്കാരിന്‍റെ കാലത്ത് എല്ലാ ജാതിയിൽപ്പെട്ടവരുമായി സംസാരിച്ച് എന്ത് നേട്ടമാണ് ലഭിച്ചതെന്ന് കണ്ടെത്തൂ, നഗരത്തിൽ ഏകദേശം 60,000 മുസ്ലീങ്ങൾ ഉണ്ട്, ഞങ്ങൾക്ക് അവരുടെ വോട്ടുകൾ ആവശ്യമില്ല", ഭാരതീയ ജനതാ പാർട്ടി നേതാവും മുൻ മന്ത്രിയുമായ കെ.എസ്.ഈശ്വരപ്പ ശിവമോഗ നഗരത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പറഞ്ഞു.

 'ബിജെപി സർക്കാരിൽ നിന്ന് വ്യക്തിപരമായി പ്രയോജനം നേടിയ നിരവധി മുസ്ലീങ്ങള്‍ ഉണ്ട്. അവശ്യ ഘട്ടങ്ങളിൽ സഹായം ലഭിച്ചു, അവർ ഞങ്ങൾക്ക് വോട്ട് ചെയ്യും. ദേശീയവാദികളായ മുസ്ലീങ്ങൾ ഭാരതീയ ജനതാ പാർട്ടിക്ക് മാത്രമേ വോട്ട് ചെയ്യൂ. തന്‍റെ സർക്കാരിൽ ഒരു ഹിന്ദുവും പ്രശ്‌നങ്ങൾ നേരിട്ടിട്ടില്ല, അവർ സുരക്ഷിതരാണ്, ആരും അവരെ ആക്രമിക്കാൻ ധൈര്യപ്പെട്ടില്ല',  ഈശ്വരപ്പ പറഞ്ഞു. 

ബിജെപി സർക്കാരിൽ ഹിന്ദുക്കൾ സുരക്ഷിതരായിരുന്നു, ഹിന്ദുക്കളെ ആക്രമിക്കാൻ ആരും തുനിഞ്ഞില്ല. ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നില്ലെങ്കിൽ ഹിന്ദുക്കൾക്ക് ബി.ജെ.പി ഭരണത്തിൻ കീഴിൽ ജീവിക്കുന്നത് പോലെ സുരക്ഷിതരായിരിക്കാന്‍ സാധിക്കില്ല, ഇത് ജനങ്ങള്‍ വിശ്വസിക്കുന്നു, അദ്ദേഹം പറഞ്ഞു. 

കെ.എസ്.ഈശ്വരപ്പയുടെ പ്രസംഗം ഇതിനോടകം എതിര്‍ പാര്‍ട്ടികള്‍ ഏറ്റെടുത്തു കഴിഞ്ഞു. മുസ്ലീം, ക്രിസ്ത്യന്‍ സമുദായങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ മോദി സര്‍ക്കാര്‍ കിണഞ്ഞു ശ്രമിക്കുമ്പോഴാണ് മുതിര്‍ന്ന നേതാക്കളില്‍നിന്നും  ഇത്തരം അര്‍ത്ഥ ശൂന്യമായ പരാമര്‍ശങ്ങള്‍ പുറത്തു വരുന്നത്. ഇത് ദേശീയ നേതാക്കള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ മാറ്റാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി മാറുകയാണ്...  

മെയ് 10നാണ് കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഒറ്റഘട്ടമായിട്ടായിരിക്കും തിരഞ്ഞെടുപ്പ്. ഇതിനുശേഷം മെയ് 13ന് വോട്ടെണ്ണൽ നടക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

Trending News