Yogi Adityanath Death Threat: ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി ആദിത്യനാഥിന് വധഭീഷണി

Yogi Adityanath Death Threat:  ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി.  'ഡയൽ 112' (അടിയന്തര സേവനങ്ങൾക്കായി ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച നമ്പർ) എന്ന നമ്പരിലാണ് ഭീഷണി ലഭിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Apr 25, 2023, 11:42 AM IST
  • ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. 'ഡയൽ 112' (അടിയന്തര സേവനങ്ങൾക്കായി ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച നമ്പർ) എന്ന നമ്പരിലാണ് ഭീഷണി ലഭിച്ചത്.
Yogi Adityanath Death Threat: ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി ആദിത്യനാഥിന് വധഭീഷണി

Lucknow: ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി.  'ഡയൽ 112' (അടിയന്തര സേവനങ്ങൾക്കായി ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച നമ്പർ) എന്ന നമ്പരിലാണ് ഭീഷണി ലഭിച്ചത്.

"താൻ മുഖ്യമന്ത്രി യോഗിയെ ഉടൻ കൊല്ലും എന്നാണ് ഭീഷണി സന്ദേശം നല്‍കിയ ആള്‍ പ്രസ്താവിച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി എടിഎസ് അറിയിച്ചു. 

Also Read:  Horoscope Today: മിഥുനം, മീനം രാശിക്കാർക്ക് ഇന്ന് നല്ല ദിവസം, സാമ്പത്തിക നേട്ടം ഉറപ്പ്, ഇന്നത്തെ രാശിഫലം 
 
ഭീഷണി സന്ദേശം ലഭിച്ച ഉടന്‍ തന്നെ പോലീസ് എഡിജി ക്രമസമാധാനം, എഡിജി ഇന്റലിജൻസ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളിയെ ഉടൻ പിടികൂടുമെന്നും സുശാന്ത് ഗോൾഫ് സിറ്റി എസ്എച്ച്ഒ  ശൈലേന്ദ്ര ഗിരി പറഞ്ഞു.

Also Read:  IRCTC Ticket Refund Rules: ട്രെയിൻ ചാർട്ട് തയ്യാറാക്കിയതിന് ശേഷവും ടിക്കറ്റ് റദ്ദാക്കാം, പണവും ലഭിക്കും...!! 

'ഡയൽ 112'ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി ലഭിച്ചതിനെ തുടർന്ന് അജ്ഞാതനായ ഒരാൾക്കെതിരെ പിഎസ് സുശാന്ത് ഗോൾഫ് സിറ്റിയില്‍ സെക്ഷൻ 506, 507 ഐപിസി, 66 ഐടി ആക്റ്റ് എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്," പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, കുറ്റവാളികൾക്കെതിരായ നടപടി തുടരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ പ്രസ്താവിച്ചു. 
സംസ്ഥാനത്ത് ക്രിമിനലുകൾക്കും മാഫിയകൾക്കും എതിരെ സർക്കാർ നടത്തുന്ന നടപടികളുടെ പേരിൽ പ്രതിപക്ഷ ആക്രമണം നേരിടുന്ന യുപി മുഖ്യമന്ത്രി, തന്‍റെ നിരീക്ഷണത്തിൽ സംസ്ഥാനത്ത് ഒരു കലാപമോ കർഫ്യൂവോ ഉണ്ടായിട്ടില്ലെന്നും യുപിയിൽ എല്ലാം ശുഭമാണെന്നും തിങ്കളാഴ്ച പറഞ്ഞു. 

സംസ്ഥാനത്തെ മാഫിയ ഗ്രൂപ്പിനെ കീറിമുറിയ്ക്കുകയാണ് യോഗി. ഗുണ്ടകള്‍ക്കും മാഫിയ ഗാങ്ങിനും സംസ്ഥാനത്ത് ഇടമില്ല എന്ന് യോഗി തറപ്പിച്ചു പറയുന്നു. സംസ്ഥാനത്ത് കൊടുംകുറ്റവാളികളുടെ കണ്ണീരൊപ്പാൻ ഇപ്പോൾ ആരുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

"ഉത്തർപ്രദേശിലെ മാഫിയ രാജ് ഇപ്പോൾ ചരിത്രത്തിലേക്ക് ഒതുങ്ങിയിരിക്കുന്നു, സംസ്ഥാനത്തിന്‍റെ വികസനത്തിന് കൂടുതൽ ഊന്നൽ നൽകുന്നതിന് "ട്രിപ്പിൾ എഞ്ചിൻ സർക്കാരിന്" വോട്ടുചെയ്യാനും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.    

ഉത്തർപ്രദേശിൽ വരാനിരിക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രചാരണത്തിന് തുടക്കമിട്ടുകൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങൾക്ക് മുന്നിൽ സംസ്ഥാനത്തെ "ഇരട്ട എഞ്ചിൻ സർക്കാരിന്‍റെ" നേട്ടങ്ങളെക്കുറിച്ച് സംസാരിയ്ക്കുകയും ചെയ്തു.  
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News