ബിജെപി ഭരണത്തില്‍ എല്ലാ ആനുകൂല്യങ്ങളും ജനങ്ങളിലെത്തുന്നു; ഒരു രൂപയില്‍ 15 പൈസ മാത്രമാണ് എത്തുന്നതെന്ന് നിലവില്‍ ഒരു പ്രധാനമന്ത്രിയും പറയില്ലെന്ന് നരേന്ദ്രമോദി

നിലവില്‍ സാങ്കേതികവിദ്യയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയാണ് രാജ്യത്ത്  ഭരണനിര്‍വഹണം നടത്തുന്നത്

Written by - Zee Malayalam News Desk | Last Updated : May 3, 2022, 01:12 PM IST
  • ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനിൽ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
  • സാങ്കേതികവിദ്യയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയാണ് രാജ്യത്ത് ഭരണനിര്‍വഹണം നടത്തുന്നത്
ബിജെപി ഭരണത്തില്‍ എല്ലാ ആനുകൂല്യങ്ങളും ജനങ്ങളിലെത്തുന്നു; ഒരു രൂപയില്‍ 15 പൈസ മാത്രമാണ് എത്തുന്നതെന്ന് നിലവില്‍ ഒരു പ്രധാനമന്ത്രിയും പറയില്ലെന്ന് നരേന്ദ്രമോദി

കോൺഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി നടത്തിയ പരാമര്‍ശം ഓര്മ്മിപ്പിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. ഒരു രൂപയില്‍ 15 പൈസ മാത്രമാണ് ജനങ്ങളിലേക്ക് എത്തുന്നതെന്നും ബാക്കി അഴിമതിയാണെന്നുമുള്ള രാജീവ് ഗാന്ധിയുടെ വാക്കുകളായിരുന്നു മോദി സൂചിപ്പിച്ചത്. എന്നാല്‍ ബിജെപി ഭരണത്തില്‍ എല്ലാ ആനുകൂല്യങ്ങളും ജനങ്ങളിലേക്ക് എത്തുന്നതായും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനിൽ  ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ സാങ്കേതികവിദ്യയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയാണ് രാജ്യത്ത്  ഭരണനിര്‍വഹണം നടത്തുന്നത്.ഇതില്‍ പ്രതിഫലിക്കുന്നത് പുതിയ ഇന്ത്യയുടെ രാഷ്ട്രീയ നിശ്ചയദാര്‍ഢ്യമാണ്. ഒരു രൂപയില്‍ 15 പൈസ മാത്രമാണ് ജനങ്ങളിലേക്ക് എത്തുന്നതെന്ന് നിലവില്‍ ഒരു പ്രധാനമന്ത്രിയും പറയില്ലെന്നും മോദി പറയുകയുണ്ടായി. തന്നെക്കുറിച്ചോ തന്റെ സര്‍ക്കാരിനോ കുറിച്ചോ സംസാരിക്കാനല്ല ഇവിടെയെത്തിയതെന്ന് പറഞ്ഞുകൊണ്ടായിരുന്നു  പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കോടിക്കണക്കിന് ഇന്ത്യക്കാരുടെ കഴിവുകളെക്കുറിച്ച് പറയാനും അവയെ പ്രശംസിക്കാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് ഇന്ത്യക്കാര്‍ എന്നുപറയുന്നത് ഇന്ത്യയില്‍ ജീവിക്കുന്നവരെ മാത്രമല്ല, ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള ഭാരതാംബയുടെ മക്കളെ കുറിച്ചുകൂടിയാണ് പറയുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

'ഇന്ത്യന്‍ ജനത സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ് . സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് താന്‍. മൂന്ന് പതിറ്റാണ്ടുകളായി തുടര്‍ന്നുവന്ന അസ്ഥിരമായ രാഷ്ട്രീയ അന്തരീക്ഷത്തെ 'ഒരു ബട്ടണ്‍' അമര്‍ത്തിക്കൊണ്ട് ഇന്ത്യന്‍ ജനത അന്ത്യം കുറിച്ചതായും മോദി പറഞ്ഞു. 30 വര്‍ഷത്തിന് ശേഷം 2014ല്‍ പൂര്‍ണ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. 2019ല്‍ അതേ സര്‍ക്കാരിനെ ഇന്ത്യന്‍ ജനത കൂടുതല്‍ ശക്തമാക്കുകയും ചെയ്തു. ജീവിതരീതി, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളില്‍ രാജ്യം മുന്‍പന്തിയിലാണ്.വിവിധ പരിഷ്‌കാരങ്ങളിലൂടെ സര്‍ക്കാര്‍  രാജ്യത്തെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയെ നയിക്കുന്നത് ഇച്ഛാശക്തിയുള്ള സര്‍ക്കാരാണ് . പരിഷ്‌കാരങ്ങള്‍ക്ക് രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News