ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിയതി പ്രഖ്യാപിക്കും മുന്‍പ് ട്വീറ്ററിലൂടെ കര്‍ണാടക തെരഞ്ഞെടുപ്പ് തിയതി അറിയിച്ച് ബിജെപി ഐടി സെൽ ചീഫ് അമിത് മാലവിയ.
സംഭവം പ്രതിപക്ഷം ഏറ്റെടുത്തതിനെ തുടര്‍ന്ന് വിഷയം ഗൗരവമുള്ളതാണെന്നും ഏതെങ്കിലും തരത്തില്‍ കുറ്റകരമായി കണ്ടെത്തിയാൽ നടപടി എടുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
പത്ര സമ്മേളന വേളയില്‍, തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുന്‍പുതന്നെ വോട്ടെടുപ്പു തീയതിയും അനുബന്ധ കാര്യങ്ങളും അമിത് മാലവിയ എങ്ങിനെ അറിഞ്ഞു എന്ന ചോദ്യത്തിന്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനെ വളരെ ഗൗരവമായ ഒരു വിഷയമായി കാണുന്നുവെന്നും കുറ്റകരമായ രീതിയില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ നടപടി എടുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
അമിത് മാലവിയ നല്‍കിയ ട്വീറ്റില്‍ വോട്ടെണ്ണല്‍ തിയതി മെയ് 15 നു പകരം മെയ് 18 എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. വിവാദമായതോടെ അമിത് മാലവിയ ട്വീറ്റ് നീക്കം ചെയ്തിരുന്നു.