ഗവര്‍ണര്‍ കവിളില്‍തൊട്ട സംഭവം: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച് ബിജെപി നേതാവ്

മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തമിഴ്നാട് ഗവര്‍ണര്‍ സ്പര്‍ശിച്ച സംഭവത്തില്‍ ഇരയായ വ്യക്തിയെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ്‌ ഷെയര്‍ ചെയ്ത് ബിജെപി നേതാവ്. നടനും ബിജെപി നേതാവുമായ എസ്. വി ഇ ശേഖര്‍ വെങ്കട്ടരാമനാണ് വിവാദ പോസ്റ്റ് ഷെയര്‍ ചെയ്തത്.

Last Updated : Apr 20, 2018, 03:44 PM IST
ഗവര്‍ണര്‍ കവിളില്‍തൊട്ട സംഭവം: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച് ബിജെപി നേതാവ്

ചെന്നൈ: മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തമിഴ്നാട് ഗവര്‍ണര്‍ സ്പര്‍ശിച്ച സംഭവത്തില്‍ ഇരയായ വ്യക്തിയെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ്‌ ഷെയര്‍ ചെയ്ത് ബിജെപി നേതാവ്. നടനും ബിജെപി നേതാവുമായ എസ്. വി ഇ ശേഖര്‍ വെങ്കട്ടരാമനാണ് വിവാദ പോസ്റ്റ് ഷെയര്‍ ചെയ്തത്.

മാധ്യമപ്രവര്‍ത്തകയെ സ്പര്‍ശിച്ച ഗവര്‍ണറുടെ കൈകള്‍ ഫിനൈല്‍കൊണ്ട് കഴുകണമെന്നാണ് ശേഖര്‍ പോസ്റ്റ്‌ ചെയ്തത്. ഗവര്‍ണറെ'യും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അപമാനിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും കുറിപ്പില്‍ ആരോപിക്കുന്നുണ്ട്.

വമ്പന്മാര്‍ക്കൊപ്പം കിടക്ക പങ്കിടാതെ ജേര്‍ണലിസ്റ്റുകള്‍ക്ക് റിപ്പോര്‍ട്ടര്‍മാരോ അവതാരകരോ ആകാന്‍ സാധിക്കില്ലെന്ന് അടുത്തിടെ ഉയര്‍ന്ന പരാതികള്‍ സൂചിപ്പിക്കുന്നത്. വിദ്യാഭ്യാസമില്ലാത്ത വിവേകമില്ലാത്ത വൃത്തികെട്ട ജീവികളാണ് മാധ്യമപ്രവര്‍ത്തകരെന്നും ശേഖര്‍ ആരോപിക്കുന്നുണ്ട്. തമിഴ്നാട്ടിലെ മാധ്യമരംഗത്ത് ഇവര്‍ ധാരാളമുണ്ടെന്നും നേതാവ് സൂചിപ്പിക്കുന്നു. സംഭവം വിവാദമായതോടെ പോസ്റ്റ്‌ പേജില്‍ നിന്ന് ശേഖര്‍ ഡിലീറ്റ് ചെയ്തു. 

അതേസമയം മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ സ്പര്‍ശിച്ച സംഭവം വിവാദമായതോടെ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് നേരത്തെ മാപ്പ് പറഞ്ഞിരുന്നു.

Trending News