BJP MP Jailed: 29 വർഷം പഴക്കമുള്ള കേസിൽ ബിജെപി എംപിയ്ക്ക് ജയില്‍!!

BJP MP Jailed:  അന്നത്തെ ബിജെപി അദ്ധ്യക്ഷന്‍ എൽ.കെ. അദ്വാനിയുടെ വാഹനവ്യൂഹം നൗസർ വഴി കടന്നുപോയതിന് ശേഷം ത്രിപാഠിയും മറ്റ് പാർട്ടി അനുയായികളും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുമായി വാക്കേറ്റം നടത്തുകയും നൗസർ ക്രോസിംഗിൽ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 14, 2023, 10:44 PM IST
  • 1994 ജൂലൈ 16 ന് പാർട്ടി അനുഭാവികളോടൊപ്പം നടത്തിയ അതിക്രമങ്ങളുടെ പേരില്‍ രജിസ്റ്റർ ചെയ്ത കേസിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പ്രഭാസ് ത്രിപാഠി വ്യാഴാഴ്ച വിധി പ്രസ്താവിച്ചു.
BJP MP Jailed: 29 വർഷം പഴക്കമുള്ള കേസിൽ ബിജെപി എംപിയ്ക്ക്  ജയില്‍!!

GorakhPur: 29 വർഷം പഴക്കമുള്ള കേസിൽ  BJP MPയ്ക്ക് ശിക്ഷ വിധിച്ച് കോടതി..!!  

1994 ജൂലൈ 16 ന് പാർട്ടി അനുഭാവികളോടൊപ്പം നടത്തിയ അതിക്രമങ്ങളുടെ പേരില്‍ രജിസ്റ്റർ ചെയ്ത കേസിലാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പ്രഭാസ് ത്രിപാഠി വ്യാഴാഴ്ച വിധി പ്രസ്താവിച്ചത്. 

 

lso Read:  Chandrayaan 3: ഐഎസ്ആർഒയുടെ ചന്ദ്രയാൻ 3 ദൗത്യത്തിന് പിന്നിലെ പ്രധാന ശില്‍പികള്‍ ഇവരാണ്

ഡ്യൂട്ടിയിലായിരുന്ന പോലീസുകാരെ ആക്രമിക്കുകയും പോലീസിന്‍റെ റിവോള്‍വര്‍  തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് ഡിയോറിയയിൽ നിന്നുള്ള ബിജെപി എംപി രമാപതി റാം ത്രിപാഠി, മുതിർന്ന പാർട്ടി നേതാവ് സന്ത് രാജ് യാദവ് എന്നിവരെ കോടതി ശിക്ഷിച്ചത്. ഇരുവര്‍ക്കും ഒരു വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്.  

Also Read:  Delhi Flood Update: പ്രളയത്തിൽ മുങ്ങി ഡൽഹി, ജഹാംഗീർ പുരിയില്‍ 3 കുട്ടികള്‍ മുങ്ങിമരിച്ചു

1994 ജൂലൈ 16 നാണ് സംഭവം നടക്കുന്നത്. അന്നത്തെ ബിജെപി അദ്ധ്യക്ഷന്‍ എൽ.കെ. അദ്വാനിയുടെ വാഹനവ്യൂഹം നൗസർ വഴി കടന്നുപോയതിന് ശേഷം ത്രിപാഠിയും മറ്റ് പാർട്ടി അനുയായികളും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുമായി വാക്കേറ്റം നടത്തുകയും നൗസർ ക്രോസിംഗിൽ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. 

മാർവാരിയ ഗ്രാമത്തിന് സമീപം നടന്ന ചില സംഭവങ്ങളെ തുടർന്ന് ചില ബിജെപി നേതാക്കൾ പോലീസ് സംഘത്തെ ആക്രമിച്ചെന്ന് ആരോപിച്ച് അന്നത്തെ പോലീസ് ഇൻസ്‌പെക്ടർ ശിവ് മംഗൾ സിംഗ്,  രമാപതി റാം ത്രിപാഠിക്കും സന്ത് രാജ് യാദവിനുമെതിരെ കേസെടുത്തിരുന്നു. ആ സമയത്ത് താൻ ഡ്യൂട്ടിയിലായിരുന്നുവെന്നും സിംഗ് പറഞ്ഞിരുന്നു. ഈ നേതാക്കള്‍ പൊതുമുതൽ നശിപ്പിക്കുകയും പോലീസുകാരെ ചുമതലകൾ നിർവഹിക്കുന്നതിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു.

29 വർഷങ്ങള്‍ക്ക് ശേഷം കേസില്‍ വിധി പ്രഖ്യാപിച്ചുകൊണ്ട് ഇരുവര്‍ക്കും ഒരു വര്‍ഷത്തെ തടവ് ശിക്ഷ നല്‍കിയിരിയ്ക്കുകയാണ്  ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പ്രഭാസ് ത്രിപാഠി.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News