Chandrayaan 3: ഐഎസ്ആർഒയുടെ ചന്ദ്രയാൻ 3 ദൗത്യത്തിന് പിന്നിലെ പ്രധാന ശില്‍പികള്‍ ഇവരാണ്

Chandrayaan 3 Launch: ചന്ദ്രയാൻ-3  ശ്രീഹരിക്കോട്ടയിലെ ലോഞ്ചിങ്ങ് പാഡിൽ ഉച്ചകഴിഞ്ഞ് 2.35ന് കുതിച്ചുയര്‍ന്നു...  രാജ്യത്തിന്‍റെ യശസ്സ് വാനോളം ഉയർത്തി ചന്ദ്രയാൻ-3 നടത്തിയ കുതിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരൊക്കെയാണ് എന്നാണ് ഇപ്പോള്‍ ലോകം തിരയുന്നത്. ഇതൊരു ടീം വര്‍ക്കാണ് എങ്കിലും ഈ അതി മഹത്തായ പ്രൊജക്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന ശില്‍പികള്‍ ആരൊക്കെയാണ് എന്നറിയാന്‍  ആഗ്രഹമില്ലേ?  

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (Indian Space Research Organisation - ISRO) ഈ ദൗത്യത്തിന് പിന്നിലെ ടീമിനെക്കുറിച്ച് മിണ്ടുന്നില്ല, പക്ഷേ, ഇത് ഒരു  പുരുഷ ടീമാണെന്ന് പറയാം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ-3 യുമായി എൽവിഎം3 റോക്കറ്റ് കുതിച്ചുയര്‍ന്നപ്പോള്‍ ഏറെ തിളങ്ങിയത് ഇവരാണ്... !!

1 /6

എസ് സോമനാഥ് (S Somanath) ചന്ദ്രയാൻ-3  ദൗത്യത്തിന്‍റെ പ്രധാന സൂത്രധാരനാണ്  എസ് സോമനാഥ് (S Somanath).  ഐഎസ്ആർഒയുടെ പ്രധാന റോക്കറ്റ് കേന്ദ്രങ്ങളായ വിക്രം സാരാഭായ് സ്‌പേസ് സെന്‍ററിന്‍റെയും ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്‍ററിന്‍റെയും  (എൽപിഎസ്‌സി) മുൻ മേധാവിയുമാണ്‌ ഇദ്ദേഹം. ആദിത്യ-എൽ1, ഗഗൻയാൻ തുടങ്ങിയ പ്രധാന ദൗത്യങ്ങളും അദ്ദേഹം നയിച്ചിട്ടുണ്ട്.

2 /6

പി വീരമുത്തുവേൽ (P Veeramuthuvel)  പ്രോജക്ട് ഡയറക്ടറും മിഷന്‍റെ ദർശകനുമാണ് ഇദ്ദേഹം.  തമിഴ്‌നാട്ടിലെ വില്ലുപുരം സ്വദേശിയായ സീനിയർ സയന്റിസ്റ്റായ അദ്ദേഹം ഐഎസ്ആർഒയിലെ പ്രധാനിയാണ്‌. 

3 /6

എസ് ഉണ്ണികൃഷ്ണൻ നായർ (S Unnikrishnan Nair) VSSC യുടെ തലവനും LVM3 റോക്കറ്റിന്‍റെ നിർമ്മാതാവുമാണ് ഇദ്ദേഹം. ദൗത്യത്തിന്‍റെ വിവിധ സുപ്രധാന വശങ്ങൾക്ക് അദ്ദേഹവും സംഘവും ചുമതല വഹിച്ചു. 

4 /6

എ രാജരാജൻ (A Rajarajan) ശ്രീഹരിക്കോട്ടയിലെ ഇന്ത്യയുടെ പ്രധാന ബഹിരാകാശ തുറമുഖമായ SDSC SHAR ന്‍റെ ഡയറക്ടർ, ലോഞ്ചിംഗിന് ഗ്രീൻ സിഗ്നൽ നൽകുന്ന എൽഎബിയുടെ ചെയർമാൻ കൂടിയാണ് അദ്ദേഹം. കോമ്പോസിറ്റുകളിൽ വിദഗ്ധനായ അദ്ദേഹം, ഗഗൻയാൻ, എസ്എസ്എൽവി എന്നിവയുൾപ്പെടെ ഐഎസ്ആർഒയുടെ വർദ്ധിച്ചുവരുന്ന വിക്ഷേപണ ആവശ്യങ്ങൾക്കായി സോളിഡ് മോട്ടോറുകളുടെയും ലോഞ്ച് ഇൻഫ്രാസ്ട്രക്ചറിന്‍റെയും സന്നദ്ധത ഉറപ്പാക്കിയിട്ടുണ്ട്.

5 /6

എം ശങ്കരൻ (M Sankaran) ഉപഗ്രഹ രൂപകൽപ്പനയ്ക്കും വികസനത്തിനുമുള്ള ഇന്ത്യയുടെ പ്രധാന കേന്ദ്രമായ URSC യുടെ ഡയറക്ടർ എന്‍ നിലയില്‍ അദ്ദേഹം 2021 ജൂണിൽ  ചുമതലയേറ്റു, ആശയവിനിമയം, നാവിഗേഷൻ, റിമോട്ട് സെൻസിംഗ്, കാലാവസ്ഥാ ശാസ്ത്രം, ഗ്രഹാന്തര പര്യവേക്ഷണം എന്നിവയിൽ ഇന്ത്യയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സാറ്റലൈറ്റ് ടീമിനെ ഇദ്ദേഹം നയിക്കുന്നു.

6 /6

ചയൻ ദത്ത (Chayan Dutta) ചന്ദ്രയാൻ 3-ന്‍റെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറും ഓൺ ബോർഡ് കമാൻഡ് ടെലിമെട്രി, ഡാറ്റ കൈകാര്യം ചെയ്യൽ, സംഭരണ ​​​​സംവിധാനം എന്നിവയുടെ ചുമതല ഇദ്ദേഹത്തിനായിരുന്നു. ചന്ദ്രയാൻ -3 ന്റെ വിക്ഷേപണ നിയന്ത്രണത്തിന് നേതൃത്വം നൽകുന്ന അസമിൽ നിന്നുള്ള  ശാസ്ത്രജ്ഞനാണ് ഇദ്ദേഹം 

You May Like

Sponsored by Taboola