#മീടൂ: പിന്തുണ നല്‍കി ബോളിവുഡ് വനിതാ സംവിധായകര്‍

കങ്കണ സെന്‍ശര്‍മ്മ, നന്ദിതാ ദാസ്, മേഘന ഗുല്‍സാര്‍, ഗൗരി ഷിന്‍ഡെ, കിരണ്‍ റാവു, റീമ കാഗ്ട്ടി, സോയാ അക്തര്‍ എന്നീ പ്രമുഖരും ഇതില്‍ ഉള്‍പ്പെടുന്നു. 

Last Updated : Oct 15, 2018, 12:23 PM IST
#മീടൂ: പിന്തുണ നല്‍കി ബോളിവുഡ് വനിതാ സംവിധായകര്‍

മുംബൈ: ചലച്ചിത്ര മാധ്യമ രംഗത്തെ പിടിച്ചു കുലുക്കുന്ന മീ ടൂ മുന്നേറ്റത്തില്‍ പിന്തുണയുമായി ബോളിവുഡിലെ വനിതാ സംവിധായകര്‍ രംഗത്ത്. പതിനൊന്നോളം വനിതാ സംവിധായകരാണ് ഇന്ത്യയിലെ മീടൂ മുന്നേറ്റത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

കങ്കണ സെന്‍ശര്‍മ്മ, നന്ദിതാ ദാസ്, മേഘന ഗുല്‍സാര്‍, ഗൗരി ഷിന്‍ഡെ, കിരണ്‍ റാവു, റീമ കാഗ്ട്ടി, സോയാ അക്തര്‍ എന്നീ പ്രമുഖരും ഇതില്‍ ഉള്‍പ്പെടുന്നു. 

ആരോപണം നേരിടുന്നവര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ ഭാവിയില്‍ ഇനി അവര്‍ക്കൊപ്പം ഒരുമിച്ച് ജോലി ചെയ്യില്ലെന്നും വനിതാ സംവിധായകര്‍ വ്യക്തമാക്കി. സ്ത്രീ എന്ന നിലയിലും സംവിധായകര്‍ എന്ന നിലയിലുമാണ് തങ്ങള്‍  ഇന്ത്യയിലെ മീ ടു മുന്നേറ്റത്തിന് ഒരുമിച്ച് പിന്തുണയ്ക്കുന്നത്.

തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം പൊതുസമൂഹത്തിനു മുന്നില്‍ തുറന്നു പറയാന്‍ കാണിച്ച ധൈര്യത്തേയും അതിലൂടെ തുറന്ന വിപ്ലവത്തേയും സ്വാഗതം ചെയ്യുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 

തൊഴിലിടത്തില്‍ വിവേചനമില്ലാത്തതും, സുരക്ഷിതവും, തുല്യതയാര്‍ന്നതുമായ അന്തരീക്ഷം ഒരുക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി അവബോധം ഉണ്ടാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കൂടാതെ, ചലച്ചിത്രമേഖലയിലുള്ളവര്‍ ഇത് പിന്തുടാരാന്‍ ശ്രമിക്കണമെന്നും സംവിധായക മേഘന ഗുല്‍സാര്‍ ട്വിറ്ററില്‍ കുറിച്ചു. 

More Stories

Trending News