#മീടൂ വിവാദം: പ്രധാനമന്ത്രിയുടെ മൗനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്‌

#മീടൂ വിവാദത്തില്‍ കുടുങ്ങി ലൈംഗികാരോപണം നേരിടുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിന്‍റെ കാര്യത്തില്‍ കേന്ദ്രം സ്വീകരിച്ചിരിക്കുന്ന നിലപാടിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്‌.  

Last Updated : Oct 15, 2018, 10:54 AM IST
#മീടൂ വിവാദം: പ്രധാനമന്ത്രിയുടെ മൗനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: #മീടൂ വിവാദത്തില്‍ കുടുങ്ങി ലൈംഗികാരോപണം നേരിടുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിന്‍റെ കാര്യത്തില്‍ കേന്ദ്രം സ്വീകരിച്ചിരിക്കുന്ന നിലപാടിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്‌.  

എം.ജെ അക്ബറിന്‍റെ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനം ഒരു വലിയ ചോദ്യമാണ് ഉയര്‍ത്തുന്നത് എന്നും, ഈ വിഷയത്തില്‍ സര്‍ക്കാരിലെ മുതിര്‍ന്ന നേതാക്കള്‍ ഈ വിഷയത്തില്‍ സംസാരിക്കണമെന്നും കോണ്‍ഗ്രസ്‌ വക്താവ് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു. പറഞ്ഞു. 

പ്രധാനമന്ത്രി ഈ വിഷയത്തില്‍ സംസാരിക്കേണ്ടത് അദ്ദേഹം കൈകാര്യം ചെയ്യുന്ന ഓഫീസിന്‍റെ മഹത്വം നിലനിര്‍ത്തുന്നതിന് അനിവാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, #മീടൂ ക്യാമ്പയിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി മുന്‍പേതന്നെ നല്‍കിയിരുന്നു. സത്യം ഉറക്കെ വിളിച്ചുപറയേണ്ട സമയമാണ് ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 

എന്നാല്‍, ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് എം.ജെ അക്ബറിനൊടി രാജി വയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടില്ല. 

മന്ത്രിയുടെ രാജി ഏതുവിധത്തില്‍ പാര്‍ട്ടിയെ ബാധിക്കും എന്നതാണ് ഇപ്പോഴത്തെ മുഖ്യചര്‍ച്ചാവിഷയം. ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ ഒരു കേന്ദ്രമന്ത്രിയുടെ രാജി, അതും ലൈംഗികാരോപണവുമായി ബന്ധപ്പെട്ട്, അത് പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. എന്നാല്‍ അക്ബറിന് തന്‍റെ ഭാഗം ന്യായീകരിക്കാന്‍ അവസരം നല്‍കണമെന്ന് മറ്റൊരുവിഭാഗവും പറയുന്നു. എന്നാല്‍, എം.ജെ അക്ബർ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നുതന്നെ പാര്‍ട്ടിയിലെ ചില മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. 

അതേസമയം, അക്ബര്‍ പാര്‍ട്ടിയിലും മന്ത്രിസ്ഥാനത്തും തുടരുന്നത് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് ദോഷം ചെയ്യുമെന്നും നേതാക്കള്‍ വിലയിരുത്തിയിരുന്നു. അതേസമയം, പ്രത്യക്ഷമായി മേനകഗാന്ധി ഒഴികെ മറ്റൊരു വനിതാ നേതാവും എം.ജെ അക്ബറിനെതിരെ സംസാരിച്ചിട്ടില്ല. 

അതേസമയം, തന്‍റെ പേരില്‍ പുറത്തുവന്നിരിക്കുന്ന ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് എം.ജെ അക്ബര്‍ പറഞ്ഞു. തന്‍റെ പേരിലുള്ള ആരോപണം വ്യാജവും കെട്ടിച്ചമച്ചതും ഏറെ അസഹ്യപ്പെടുത്തുന്നതുമാണ് എന്നദ്ദേഹം പറഞ്ഞു.

എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് മഹിളാശാക്തീകരണവുമായി ബന്ധപെട്ട സര്‍ക്കാരിന്‍റെ നയങ്ങള്‍ക്ക് പിന്തുണ നല്‍കുന്നില്ല എന്നത് വ്യക്തം. 

 

Trending News