ജമ്മുകശ്മീരിൽ വീണ്ടും പാക് ടണൽ കണ്ടെത്തി. കശ്മീരിലെ സാമ്പ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിക്ക് അടുത്താണ് ടണൽ കണ്ടെത്തിയത്. ടണൽ വിശദമായി പരിശോധിക്കുമെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.
ചാക്ക് ഫഖ്വിര മേഖലയിൽ പരിശോധന നടത്തുകയായിരുന്ന ബിഎസ് എഫ് ഉദ്യോഗസ്ഥർ ആണ് ടണൽ കണ്ടെത്തിയത്. മേഖലയിലെ അതിർത്തി വേലിക്ക് സമീപമായാണ് ടണൽ കണ്ടെത്തിയത്. മണ്ണിനടിയിൽ ചെറിയ കുഴിയാണ് ആദ്യം കണ്ടതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.തുടർന്ന് സ്ഥലത്തെ മണ്ണ് മാറ്റി നോക്കിയപ്പോഴാണ് ടണൽ ആണെന്ന് വ്യക്തമായത്. ടണലിന് ഏകദേശം 150 മീറ്ററോളം നീളം ഉണ്ടെന്ന് ബിഎസ്എഫ് വ്യക്തമാക്കി. ആരുടേയും ശ്രദ്ധയിൽപെടാതിരിക്കാൻ പ്ലാസ്റ്റിക്ക് ചാക്കുകളും മണ്ണും ഉപയോഗിച്ച് ടണൽ മറച്ചിരുന്നു.
അതിർത്തി കടക്കാനായി ഭീകരർ നിർമ്മിച്ച ടണലാണ് കണ്ടെത്തിയതെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടണലിന്റെ ചുറ്റും ശക്തമായ നിരീക്ഷണമാണ് ബിഎസ്എഫ് ഏർപ്പെടുത്തിയത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.