സാംബയില്‍ പാക്‌ വെടിവയ്പ്പ്: ബി.എസ്.എഫ് സൈനികന് വീരമൃത്യു

  

Last Updated : May 15, 2018, 11:30 AM IST
സാംബയില്‍ പാക്‌ വെടിവയ്പ്പ്:  ബി.എസ്.എഫ് സൈനികന് വീരമൃത്യു

ഹിരാനഗര്‍: ജമ്മു കശ്മീരിലെ അന്താരാഷ്‌ട്ര അതിര്‍ത്തിയായ സാംബയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വെടിവയ്പ്പില്‍ ഒരു ബി.എസ്.എഫ് സൈനികന്‍ ദേവേന്ദ്രര്‍ കുമാര്‍ വീരമൃത്യു വരിച്ചു. 

ആക്രമണത്തില്‍ പരിക്കേറ്റ സൈനീകനെ ഉടന്‍ തന്നെ വൈദ്യപരിശോധനക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല. 

ഐബിയുടെ മതില്‍കെട്ടിന് സമീപത്ത് നിന്നും സംശയകരമായ രീതിയില്‍ ചലനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്തിനെ തുടര്‍ന്ന് സൈന്യം പരിശോധന നടത്തുന്നതിനിടെയാണ് പാക്‌ സൈന്യം വെടിവയ്പ്പ് നടത്തിയത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. 

Trending News