പഞ്ചാബിൽ രണ്ട് പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ BSF വധിച്ചു

വെള്ളിയാഴ്ചയാണ് തെഹ്ലാൻ മേഖലയിൽ വച്ച് നുഴഞ്ഞുകയറ്റക്കാർ ഇന്ത്യൻ അതിർത്തിയിലേക്ക് കടക്കുന്നതായി കണ്ടെത്തിയത്

Written by - Zee Hindustan Malayalam Desk | Last Updated : Jul 31, 2021, 08:55 PM IST
  • വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്
  • തെഹ്ലാൻ മേഖലയിലൂടെ ഇവർ അതിർത്തി കടക്കാൻ ശ്രമിക്കുകയായിരുന്നു
  • ബിഎസ്എഫിന് നേരെ നുഴഞ്ഞുകയറ്റക്കാർ വെടിയുതിർത്തു
  • തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ നുഴഞ്ഞുകയറ്റക്കാരെ വധിക്കുകയായിരുന്നു
പഞ്ചാബിൽ രണ്ട് പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ BSF വധിച്ചു

ചണ്ഡീ​ഗഢ്: പഞ്ചാബിലെ ഫിറോസ്പൂരിൽ രണ്ട് പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് കൊലപ്പെടുത്തിയതായി ബിഎസ്എഫ് പ്രസ്താവനയിലൂടെ അറിയിച്ചു. വെള്ളിയാഴ്ചയാണ് തെഹ്ലാൻ മേഖലയിൽ വച്ച് നുഴഞ്ഞുകയറ്റക്കാർ ഇന്ത്യൻ അതിർത്തിയിലേക്ക് കടക്കുന്നതായി കണ്ടെത്തിയത്.

ബിഎസ്എഫിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെ നുഴഞ്ഞുകയറ്റക്കാർ അതിർത്തി കടക്കാൻ ശ്രമിക്കുകയും അതിർത്തി സേനാ സംഘത്തിന് നേരെ വെടിയുതിർക്കുകയും ചെയ്തു. തുടർന്നുണ്ടായ വെടിവെപ്പിൽ നുഴഞ്ഞുകയറ്റക്കാരെ വധിക്കുകയായിരുന്നെന്നും ബിഎസ്എഫ് ഉദ്യോ​ഗസ്ഥർ  പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

More Stories

Trending News