BSF Recruitment 2021: ബിഎസ്എഫില്‍ നിരവധി ഒഴിവുകള്‍, ജൂലൈ 26 വരെ അപേക്ഷിക്കാം

സേനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍  അവസരം..  ബോർഡർ സെക്യൂരിറ്റി  ഫോഴ്സ്  (BSF) നിരവധി ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിരിയ്ക്കുന്നു... 

Written by - Zee Malayalam News Desk | Last Updated : Jul 24, 2021, 03:47 PM IST
  • ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF) നിരവധി ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിരിയ്ക്കുന്നു...
  • വിവിധ തസ്തികകളിലായി 285 ഒഴിവുകളാണ് ഉള്ളത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനായി BSF ഔദ്യോഗിക വെബ്സൈറ്റായ rectt.bsf.gov.in സന്ദർശിക്കുക.
BSF Recruitment 2021: ബിഎസ്എഫില്‍ നിരവധി ഒഴിവുകള്‍, ജൂലൈ  26 വരെ അപേക്ഷിക്കാം

New Delhi: സേനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍  അവസരം..  ബോർഡർ സെക്യൂരിറ്റി  ഫോഴ്സ്  (BSF) നിരവധി ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിരിയ്ക്കുന്നു... 

വിവിധ തസ്തികകളിലായി  285 ഒഴിവുകളാണ് ഉള്ളത്.  ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.  അപേക്ഷ സമര്‍പ്പിക്കുന്നതിനായി  BSF ഔദ്യോഗിക വെബ്സൈറ്റായ rectt.bsf.gov.in സന്ദർശിക്കുക.  

ജൂലൈ 26 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി (Last date for submission).  

ഒഴിവുകള്‍ താഴെപ്പറയുന്നു (Vacancies):- 

1.  അസിസ്റ്റന്‍റ്  എയർക്രാഫ്ട് മെക്കാനിക്ക്- 49 ഒഴിവുകൾ
2. അസിസ്റ്റന്‍റ് റേഡിയോ മെക്കാനിക്ക്- 8 ഒഴിവുകൾ
3. കോൺസ്റ്റബിൾ- 8 ഒഴിവുകൾ
4. സ്റ്റാഫ് നഴ്സ്- 74 ഒഴിവുകൾ
5. എ.എസ്.ഐ ഓപ്പറേഷൻ തീയേറ്റർ ടെക്നീഷ്യൻ- 2 ഒഴിവുകൾ
6. എ.എസ്.ഐ ലബോറട്ടറി ടെക്നീഷ്യൻ- 56 ഒഴിവുകൾ
7. വിസിൽ- 18 ഒഴിവുകൾ
8. എച്ച്.സി (വെറ്ററിനറി)- 40 ഒഴിവുകൾ
9. കോൺസ്റ്റബിൾ (കെന്നൽമാൻ)- 30 ഒഴിവുകൾ

Also Read: sbi apprentice exam date 2020-21: എസ്.ബി.ഐയിൽ 6000 ഒഴിവുകൾ, വേഗത്തിൽ അപേക്ഷിക്കണം

യോഗ്യത (Eligibility):

അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ്  / പന്ത്രണ്ടാം ക്ലാസ് പാസായവർക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുപ്പ്   (Selection):-
 
എഴുത്ത് പരീക്ഷ, ഫിസിക്കൽ  ടെസ്റ്റ്, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 

ജൂലൈ 13 നാണ് ഒഴിവുകള്‍ സംബന്ധിച്ച അറിയിപ്പ് പുറത്തുവന്നത്.  അപേക്ഷ സമര്‍പ്പിക്കാന്‍ ഇനി വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ.  സേനയുടെ ഭാഗമാകാന്‍ ലഭിക്കുന്ന സുവര്‍ണ്ണാവസരം വിനിയോഗിക്കൂ...  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News