Budget 2022: കേന്ദ്ര ബജറ്റ് സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകും, തൊഴിലവസരങ്ങൾ വർദ്ധിക്കും; CEA വി അനന്ത നാഗേശ്വരൻ

2022-23 വർഷത്തേയ്ക്കുള്ള കേന്ദ്ര ബജറ്റ് (Union Budget 2022) രാജ്യം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 1, 2022, 11:25 AM IST
  • കേന്ദ്ര ബജറ്റ് 2022 സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ ഉത്തേജനം നൽകുകയും കൂടുതല്‍ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്ന് വി അനന്ത നാഗേശ്വരൻ പറഞ്ഞു.
Budget 2022: കേന്ദ്ര ബജറ്റ് സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകും, തൊഴിലവസരങ്ങൾ വർദ്ധിക്കും; CEA വി അനന്ത നാഗേശ്വരൻ

New Delhi: 2022-23 വർഷത്തേയ്ക്കുള്ള കേന്ദ്ര ബജറ്റ് (Union Budget 2022) രാജ്യം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത്.

എല്ലാ മേഖലകളും ബജറ്റിൽ വലിയ പ്രതീക്ഷയിലാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന  ചില നൂതന  നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് യുവാക്കള്‍.  പ്രത്യേകിച്ചും കഴിഞ്ഞ രണ്ട് വർഷമായി, കൊറോണ പകർച്ചവ്യാധിമൂലം  തൊഴിലവസരങ്ങൾ വളരെ കുറവാണ് സൃഷ്ടിക്കപ്പെട്ടത്.  

രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും വിധം നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് വിലയിരുത്തല്‍.  പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്  സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുകയും ചെയ്യും. 

Also Read: LPG Gas Cylinder Price: ബജറ്റിന് തൊട്ടുമുന്‍പ് LPG സിലിണ്ടറിന്‍റെ വിലയില്‍ 91 രൂപയുടെ വന്‍ ഇടിവ്..!!

കേന്ദ്ര  ധനമന്ത്രി നിർമല സീതാരാമൻ  പാർലമെന്‍റില്‍ അവതരിപ്പിക്കുന്ന അവസരത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുകളാണ് പുതുതായി നിയമിതനായ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (Chief Economic Advisor - CEA) വി അനന്ത നാഗേശ്വരൻ  (Dr V Anantha Nageswaran). 

Also Read: Budget 2022 Speech Live | പ്രതീക്ഷയോടെ ഇന്ത്യ; രണ്ടാം മോദി സർക്കാരിന്റെ നാലാം ബജറ്റുമായി നിർമല സീതാരാമൻ

കേന്ദ്ര ബജറ്റ് 2022 സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ ഉത്തേജനം നൽകുകയും കൂടുതല്‍ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്ന് വി അനന്ത നാഗേശ്വരൻ പറഞ്ഞു. 

വാക്സിനേഷൻ കാമ്പയിൻ വിജയം കൈവരിക്കുന്നതോടൊപ്പം കോവിഡ് -19 മഹാമാരിയുടെ  നിർമാർജനം  നിക്ഷേപങ്ങൾ ത്വരിതപ്പെടുത്തുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.  

Also Read: Pre Budget 2022 Expectation: ധനമന്ത്രി നിർമ്മല സീതാരാമനിൽ നിന്ന് സാധാരണക്കാരന്റെ 10 വലിയ പ്രതീക്ഷകൾ?

ധനമന്ത്രി നിർമ്മല സീതാരാമൻ തിങ്കളാഴ്ച സഭയില്‍ അവതരിപ്പിച്ച  സാമ്പത്തിക സര്‍വേയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംവദിക്കവെ താഴ്ന്ന വരുമാനക്കാരെ സഹായിക്കാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പ് നല്‍കി.  നിർമാണ മേഖല മെച്ചപ്പെട്ടു തുടങ്ങിയെന്നും രാജ്യത്തെ ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള മേഖലകളിലൊന്നാണിതെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News