Budget 2022: പാർലമെൻറ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

Budget 2022: ഇക്കുറി രണ്ട് ഘട്ടമായാണ് കേന്ദ്ര ബജറ്റ് സമ്മേളനം നടക്കുക. സമ്മേളനത്തിന്റെ ആദ്യ സെഷൻ ഫ്രബ്രുവരി 11 വരെ നീണ്ടു നിൽക്കും. രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയം പാസാക്കിയും ബജറ്റിന്റെ പൊതുചർച്ച നടത്തിയും ഫെബ്രുവരി 11 ന് ഒന്നാംഘട്ടം പിരിയും.  

Written by - Ajitha Kumari | Last Updated : Jan 31, 2022, 08:41 AM IST
  • പാർലമെൻറ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം
  • രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ഇന്ന് സമ്മേളനങ്ങൾ ആരംഭിക്കുക
  • ഇക്കുറി രണ്ട് ഘട്ടമായാണ് കേന്ദ്ര ബജറ്റ് സമ്മേളനം നടക്കുക
Budget 2022: പാർലമെൻറ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി: പാർലമെൻറ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ഇന്ന് സമ്മേളനങ്ങൾ ആരംഭിക്കുക. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വിശദീകരിക്കുന്ന സാമ്പത്തിക സർവേ ഇന്നും പൊതുബജറ്റ് നാളേയുമാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്.

 

ഇക്കുറി രണ്ട് ഘട്ടമായാണ് കേന്ദ്ര ബജറ്റ് (Union Budget 2022) സമ്മേളനം നടക്കുക. സമ്മേളനത്തിന്റെ ആദ്യ സെഷൻ ഫ്രബ്രുവരി 11 വരെ നീണ്ടു നിൽക്കും. രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയം പാസാക്കിയും ബജറ്റിന്റെ പൊതുചർച്ച നടത്തിയും ഫെബ്രുവരി 11 ന് ഒന്നാംഘട്ടം പിരിയും.

Also Read: Union Budget 2022 : ഈ വർഷത്തെ കേന്ദ്ര ബജറ്റിനെ കുറിച്ച് അറിയേണ്ടതെല്ലാം

ശേഷം സമ്മേളനത്തിന്റെ രണ്ടാം ഘട്ടം മാർച്ച് 14 ന് ആരംഭിച്ച് ഏപ്രിൽ എട്ടിന് അവസാനിക്കും. നികുതി നിർദേശങ്ങളും മറ്റുമടങ്ങിയ ധനകാര്യ ബിൽ രണ്ടാംഘട്ടത്തിലാണ് പാസാക്കുക. കൊറോണ മാനദണ്ഡങ്ങളുടെ ഭാഗമായി പാർലമെന്റിൽ ഇരു സഭകളും വെവ്വേറെ സമയങ്ങളിലും അംഗങ്ങളെ പലയിടങ്ങളിൽ ഇരുത്തിയുമാണ് സമ്മേളിക്കുക. ബുധനാഴ്ച മുതൽ രാജ്യസഭ രാവിലെ ഒമ്പതുമുതൽ മൂന്നുവരെയും ലോക്‌സഭ വൈകീട്ട് നാലുമുതൽ രാത്രി ഒമ്പതുവരെയുമായിരിക്കും ചേരുക. അംഗങ്ങൾ ഇരുസഭകളുടെയും ചേംബറുകളിലും ഗാലറികളിലും ഇരിക്കും.

2022-23 ലെ കേന്ദ്ര ബജറ്റ് (Union Budget 2022) ഫെബ്രുവരി 1 ന് അതായത് നാളെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കടലാസ് രഹിത രൂപത്തിൽ അവതരിപ്പിക്കും. ഇത് നിർമ്മലാ സീതാരാമന്റെ നാലാമത്തെ ബജറ്റ് പ്രഖ്യാപനമാണ്. 2021-22 ലെ യൂണിയൻ ബജറ്റും കടലാസ് രഹിതമായിരുന്നു. പാർലമെന്റ് അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ബജറ്റ് രേഖകൾ എളുപ്പത്തിൽ ലഭിക്കുന്നതിനായി ‘യൂണിയൻ ബജറ്റ് മൊബൈൽ ആപ്പും’ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.

Also Read: Union Budget 2022 | വർക്ക് ഫ്രം ഹോം ജീവനക്കാർക്ക് സന്തോഷവാർത്ത; ബജറ്റിൽ നികുതിരഹിത വർക്ക് ഫ്രം ഹോം അലവൻസിന് സാധ്യത

ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിർണായക നിയമസഭാ തിരഞ്ഞെടുപ്പുകൾക്കിടയിലാണ് സമ്മേളനം നടക്കുന്നത് അനന്ത ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പ് പ്രചാരണം സജീവമായതോടെ ഇത് പാർലമെന്റ് നടപടികളെ ബാധിക്കുമെന്നും റിപ്പോർട്ടുണ്ട്. 

2017-ൽ ഇസ്രയേലുമായുള്ള പ്രതിരോധ കരാറിന്റെ ഭാഗമായാണ് ഇന്ത്യ സ്‌നൂപ്പിംഗ് സ്പൈവെയർ വാങ്ങിയതെന്ന് ന്യൂയോർക്ക് ടൈംസ് അവകാശപ്പെട്ടതിന് പിന്നാലെ പെഗാസസ് സ്‌നൂപ്പിംഗ് നിരയിൽ (Pegasus snooping row) സർക്കാരിനെ ഒറ്റക്കെട്ടായി നേരിടാൻ പ്രതിപക്ഷം തയ്യാറെടുക്കുകയാണ്.

Also Read: Union Budget 2022: അറിയാം.. നരേന്ദ്ര മോദിയുടെ ഭരണത്തിൽ മാറിയ ബജറ്റ് പാരമ്പര്യത്തക്കുറിച്ച്

പെഗാസസ് തർക്കം കഴിഞ്ഞ മൺസൂൺ സമ്മേളനത്തെ അലങ്കോലപ്പെടുത്തിയിരുന്നു. കാർഷിക ദുരിതം, ചൈനീസ് കടന്നുകയറ്റം, കൊവിഡ് 19 ഇരകൾക്ക് ദുരിതാശ്വാസ പാക്കേജ് ആവശ്യപ്പെടൽ, എയർ ഇന്ത്യയുടെ വിൽപ്പന, പെഗാസസ് സ്‌നൂപ്പിംഗ് തർക്കം തുടങ്ങിയ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ സമാന ചിന്താഗതിക്കാരായ കക്ഷികളെ സമീപിക്കുമെന്ന് കോൺഗ്രസും വ്യക്തമാക്കിയിരുന്നു.  

എന്നാൽ ഈ വിഷയത്തിൽ ചർച്ചയ്ക്ക് മോദി സർക്കാർ വഴിയൊരുക്കില്ലെന്നും നിയമനിർമ്മാണ കാര്യങ്ങൾക്ക് അനുമതി നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുമാണ് സൂചനകൾ.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News