Burqa Controversy: ബുര്‍ഖ ധരിച്ച് കോളേജിൽ പ്രവേശിക്കുന്നത് വിലക്കി, കാമ്പസില്‍ സംഘര്‍ഷം

Burqa Controversy In Mumbai:  പെൺകുട്ടികളെ ബുർഖ ധരിച്ച് കാമ്പസിനുള്ളിൽ പ്രവേശിക്കുന്നത് കോളേജ് അധികൃതര്‍ തടഞ്ഞെങ്കിലും പിന്നീട് രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രതിഷേധത്തിനും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനും ശേഷം വഴങ്ങി. 

Written by - Zee Malayalam News Desk | Last Updated : Aug 3, 2023, 01:18 PM IST
  • മുസ്ലീം പെൺകുട്ടികൾ ക്ലാസില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ബുർഖ നീക്കം ചെയ്യാൻ തയ്യാറാണെന്നും എന്നാൽ ക്ലാസ് മുറിയിൽ സ്കാർഫ് ധരിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു
Burqa Controversy: ബുര്‍ഖ ധരിച്ച് കോളേജിൽ പ്രവേശിക്കുന്നത് വിലക്കി, കാമ്പസില്‍ സംഘര്‍ഷം

Burqa Controversy In Mumbai: മുംബൈയിൽ ബുർഖ വിവാദം. വിദ്യാർത്ഥിനികളെ ബുര്‍ഖ ധരിച്ച് കോളേജിൽ പ്രവേശിക്കുന്നത് വിലക്കിയത് സംഘര്‍ഷാവസ്ഥയ്ക്ക് വഴിയൊരുക്കി. 

ചെമ്പൂർ ആസ്ഥാനമായുള്ള N G ആചാര്യ കോളേജിലെ സെക്യൂരിറ്റി ഗാർഡുകൾ ബുര്‍ഖ ധരിച്ച് വിദ്യാർത്ഥിനികളെ കോളേജില്‍ പ്രവേശിക്കുന്നത് തടഞ്ഞതോടെയാണ്‌ പ്രശ്നങ്ങളുടെ തുടക്കം. കോളേജിന് സ്വന്തമായി യൂണിഫോം ഉള്ള സാഹചര്യത്തിലാണ് കോളേജില്‍ പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ ബുർഖ (ഇസ്ലാമിക മൂടുപടം) അഴിക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത്, പ്രിൻസിപ്പൽ പറയുന്നു.

ഇത് കോളേജ് പരിസരത്ത് സംഘര്‍ഷാവസ്ഥയ്ക്ക് വഴിയൊരുക്കി. പെൺകുട്ടികളെ ബുർഖ ധരിച്ച് കാമ്പസിനുള്ളിൽ പ്രവേശിക്കുന്നത് കോളേജ് അധികൃതര്‍ തടഞ്ഞെങ്കിലും പിന്നീട് രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രതിഷേധത്തിനും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനും ശേഷം വഴങ്ങി. 

Also Read:  GST Council Update: ഓൺലൈൻ ഗെയിം കളിയ്ക്കുന്നവരാണോ? ഒക്ടോബർ 1 മുതൽ പോക്കറ്റ് കാലിയാകും!! 
 
വിദ്യാർത്ഥികളും രക്ഷിതാക്കളും കോളേജിൽ എത്തുകയും ഗേറ്റിന് പുറത്തുള്ള ദൃശ്യങ്ങളുടെ വീഡിയോ പ്രചരിക്കുകയും ചെയ്തതോടെ ഇത് വലിയ വിവാദത്തിന് കാരണമായി. പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷിതാക്കളുമായും കോളജ് അധികൃതരുമായും പ്രശ്നം ചർച്ച ചെയ്യുകയും പരിഹാരം കണ്ടെത്തുകയും ചെയ്തു. 

Also Read:  Gyanvapi Verdict: ഗ്യാന്‍വാപിയില്‍ ASI സർവേ തുടരും, ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി, സുപ്രീം കോടതിയെ സമീപിക്കാന്‍ മുസ്ലീം വിഭാഗം 
 
കോളേജിന് സ്വന്തമായി യൂണിഫോം ഉള്ളതിനാൽ ബുധനാഴ്ച കോളേജില്‍ പ്രവേശിക്കുന്നതിന് മുമ്പ് ചെമ്പൂർ ആസ്ഥാനമായുള്ള കോളേജിലെ സെക്യൂരിറ്റി ഗാർഡുകൾ വിദ്യാർത്ഥിനികളോട് അവരുടെ ബുർഖ  അഴിക്കാൻ പറഞ്ഞതായി ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

മുസ്ലീം പെൺകുട്ടികൾ ക്ലാസില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ബുർഖ നീക്കം ചെയ്യാൻ തയ്യാറാണെന്നും എന്നാൽ ക്ലാസ് മുറിയിൽ സ്കാർഫ് ധരിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. ഈ നിര്‍ദ്ദേശം കോളേജ് മാനേജ്‌മെന്‍റ്  സമ്മതിച്ചതോടെയാണ് സംഘർഷത്തിന് ശമനം ഉണ്ടായത്. തീരുമാനം അനുസരിച്ച് ക്ലാസുകളിൽ ബുർഖ അനുവദിക്കില്ല, ക്ലാസില്‍ പങ്കെടുക്കുന്നതിന് മുമ്പ് പെൺകുട്ടികൾ  ബുർഖ നീക്കം ചെയ്യണം, എന്നാല്‍ സ്കാര്‍ഫ് ധരിയ്ക്കാം.  പോലീസിന്‍റെ സമയോചിതമായ ഇടപെടല്‍ ഒരു വന്‍ വിവാദം  ഉണ്ടാകുന്നത് ഒഴിവാക്കി എന്നാണ് സംഭവത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News