'പശുക്കളെ വാങ്ങി കറവ തുടങ്ങൂ', യുവാക്കൾക്ക് ഉപദേശവുമായി ത്രിപുര മുഖ്യമന്ത്രി

ബിരുദമുള്ള യുവാക്കള്‍ പശുവിനെ വാങ്ങി കറവ തുടങ്ങിയാൽ 10 വർഷം കൊണ്ട് 10 ലക്ഷം രൂപ സമ്പാദിക്കാം.

Last Updated : Apr 29, 2018, 02:55 PM IST
'പശുക്കളെ വാങ്ങി കറവ തുടങ്ങൂ', യുവാക്കൾക്ക് ഉപദേശവുമായി ത്രിപുര മുഖ്യമന്ത്രി

അഗര്‍ത്തല: സർക്കാർ ജോലിക്ക് വേണ്ടി പരക്കം പായുന്ന ത്രിപുരയിലെ യുവാക്കൾക്ക് ഉപദേശവുമായി മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ്. സർക്കാർ ജോലിക്ക് വേണ്ടിയുള്ള പാച്ചിൽ യുവാക്കൾ അവസാനിപ്പിക്കണമെന്നാണ് ബിപ്ലവിന്‍റെ അഭിപ്രായം. ആ സമയംകൊണ്ട് പശുവിനെ കറന്ന് ലക്ഷങ്ങൾ സമ്പാദിക്കാനും അദ്ദേഹം നിർദേശിക്കുന്നു.

ബിരുദമുള്ള യുവാക്കള്‍ പശുവിനെ വാങ്ങി കറവ തുടങ്ങിയാൽ 10 വർഷം കൊണ്ട് 10 ലക്ഷം രൂപ സമ്പാദിക്കാം. ജോലിക്കായി ശ്രമിക്കുന്നതിനിടയില്‍ നിങ്ങള്‍ ഒരു പാന്‍ ഷോപ്പ് തുടങ്ങിയിരുന്നുവെങ്കിൽ അഞ്ച് ലക്ഷമെങ്കിലും ഇതിനോടകം സമ്പാദിക്കാമായിരുന്നുവെന്നും മുഖ്യമന്ത്രി ഉപദേശിക്കുന്നു.

ഓരോ ദിവസവും വ്യത്യസ്ഥതയുള്ള മണ്ടൻ പ്രസ്താവനകളുമായി മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വമാണ് ബിജെപി മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ്. 

മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്നും സിവിൽ സർവീസ് എടുക്കേണ്ടത് സിവിൽ എൻജീനിയർമാരാണെന്നുമുള്ള അദ്ദേഹത്തിന്‍റെ മണ്ടത്തരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ജനങ്ങളെ ചിരിപ്പിച്ചിരുന്നു. മാത്രമല്ല സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ക്കും മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ കാരണമാകുന്നുണ്ട്.

Trending News