CAA: കേ​ന്ദ്രം മു​ന്നോ​ട്ട്, പശ്ചിമ ബം​ഗാ​ളി​ല്‍ ഉ​ട​ന്‍ ന​ട​പ്പാ​ക്കും, കൈ​ലാ​ഷ് വി​ജ​യ്‌​വര്‍​ഗി​യ

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം സംബന്ധിച്ച്  നിര്‍ണ്ണായക പ്രഖ്യാപനം നടത്തി ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൈ​ലാ​ഷ് വി​ജ​യ്‌​വര്‍​ഗി​യ

Written by - Zee Malayalam News Desk | Last Updated : Dec 13, 2020, 09:45 AM IST
  • പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം, Citizenship (Amendment) Act (CAA) പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ഉ​ട​ന്‍ ന​ട​പ്പാ​ക്കു​മെ​ന്ന് BJP ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൈ​ലാ​ഷ് വി​ജ​യ്‌​വ​ര്‍​ഗി​യ
  • പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​നെ പ​ശ്ചി​മ ബം​ഗാ​ള്‍ (West Bengal) സ​ര്‍​ക്കാ​ര്‍ എ​തി​ര്‍​ത്താ​ലും കേ​ന്ദ്ര സര്‍ക്കാര്‍ മു​ന്നോ​ട്ട് പോ​കുമെന്നും അദ്ദേഹം പറഞ്ഞു.
CAA: കേ​ന്ദ്രം മു​ന്നോ​ട്ട്,  പശ്ചിമ ബം​ഗാ​ളി​ല്‍ ഉ​ട​ന്‍ ന​ട​പ്പാ​ക്കും, കൈ​ലാ​ഷ് വി​ജ​യ്‌​വര്‍​ഗി​യ

Kolkata: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം സംബന്ധിച്ച്  നിര്‍ണ്ണായക പ്രഖ്യാപനം നടത്തി ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൈ​ലാ​ഷ് വി​ജ​യ്‌​വര്‍​ഗി​യ

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം,  Citizenship (Amendment) Act (CAA) പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ഉ​ട​ന്‍ ന​ട​പ്പാ​ക്കു​മെ​ന്ന് BJP ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൈ​ലാ​ഷ് വി​ജ​യ്‌​വ​ര്‍​ഗി​യ (Kailash Vijayvargiya) പറഞ്ഞു. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം  ന​ട​പ്പാ​ക്കു​ന്ന​തി​നെ  പ​ശ്ചി​മ ബം​ഗാ​ള്‍ (West Bengal) സ​ര്‍​ക്കാ​ര്‍ എ​തി​ര്‍​ത്താ​ലും കേ​ന്ദ്ര സര്‍ക്കാര്‍  മു​ന്നോ​ട്ട് പോ​കുമെന്നും അദ്ദേഹം പറഞ്ഞു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പാ​ക്കാ​ന്‍ സം​സ്ഥാ​നം പി​ന്തു​ണ​ച്ചാ​ല്‍ അ​ത് ന​ന്നാ​യി​രി​ക്കു​മെ​ന്നുന്നും പറഞ്ഞ അദ്ദേഹം  ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ര്‍ (NRC) സം​ബ​ന്ധി​ച്ച്‌ യാതൊരു സൂചനയും നല്‍കിയില്ല.

പ​ശ്ചി​മ ബം​ഗാ​ളിലെ, വ​ട​ക്ക​ന്‍ 24 പ​ര്‍​ഗാ​നാ​സി​ലെ താ​ക്കൂ​ര്‍​ന​ഗ​റി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കുവേ ആണ് അ​ദ്ദേ​ഹം പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം നടപ്പാക്കുന്നത് സംബന്ധിച്ച നിര്‍ണ്ണായക സൂചനകള്‍ നല്‍കിയത്.  

 പി​ന്നാ​ക്ക​ വിഭാഗമായ  മാ​തു​വ സമുദായത്തിന്  ഏറെ ഭൂ​രി​പ​ക്ഷ​മു​ള്ള പ്ര​ദേ​ശ​മാ​ണ് താ​ക്കൂ​ര്‍​ന​ഗ​ര്‍.   വി​ഭ​ജ​ന​കാ​ല​ത്തും തു​ട​ര്‍​ന്നു​ള്ള ദ​ശ​ക​ങ്ങ​ളി​ലും അ​യ​ല്‍​രാ​ജ്യ​മാ​യ ബം​ഗ്ലാ​ദേ​ശി​ല്‍ നി​ന്ന് പ​ശ്ചി​മ ബം​ഗാ​ളി​ലേ​ക്ക് കു​ടി​യേ​റി​യ താ​ഴ്ന്ന ജാ​തി ഹി​ന്ദു അ​ഭ​യാ​ര്‍​ഥി​ക​ളാ​ണ്   മാ​തു​വ സമുദായ൦.  സംസ്ഥാന ജ​ന​സം​ഖ്യയില്‍ ഗ​ണ്യ​മാ​യ സ്ഥാനമാണ് മാ​തു​വ സമൂഹത്തിനുള്ളത്.  സ്ഥി​ര പൗ​ര​ത്വമെന്നത്  മാ​തു​വ സ​മൂ​ഹ​ത്തി​ന്‍റെ ദീ​ര്‍​ഘ​കാ​ല​ ആ​വ​ശ്യ​മാ​യിരുന്നു.  

Also read: JP Naddaയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം, ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് BJP

പ​ശ്ചി​മ ബം​ഗാ​ളി​ല്‍ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം നടപ്പാക്കുന്നത് വഴി മാ​തു​വ സ​മൂ​ഹ​ത്തി​ന്‍റെ ചിരകാല  സ്വപനമാണ് സാക്ഷാത്ക്കരിക്കപ്പെടുക.

Trending News