ലക്നൗ: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറി നാല് വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്തെ 30 കോടി ദളിതര്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപി പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തില്‍ കുറ്റപ്പെടുത്തുന്നു.
Another #Dalit #BJP MP writes to Prime Minister #NarendraModi
Read @ANI story | https://t.co/LLmaASwAdB pic.twitter.com/KyzMa1N1Os
— ANI Digital (@ani_digital) April 7, 2018
ബിജെപി എംപി യശ്വന്ത് സിംഗാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ദളിത് പക്ഷത്തുനിന്നുള്ള എംപിയാണെങ്കിലും എന്‍റെ കഴിവുകള്‍ വിനിയോഗിക്കാന്‍ കഴിയുന്നില്ല. സംവരണം ഉണ്ടായതുകൊണ്ട് മാത്രമാണ് എംപിയാകാന്‍ കഴിഞ്ഞതെന്നും യശ്വന്ത് വ്യക്തമാക്കുന്നു.
കടുത്ത ജാതി വിവേചനം കാണിക്കുന്നതായുള്ള പരാതികള്‍ വരുന്നതിനിടെയാണ് ദളിത് പക്ഷത്തുനിന്നുള്ള എംപിമാര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ആദിവാസി എംപി അശോക് കുമാർ ദോഹ്രെ, ഛോട്ടെ ലാല്‍ ഖര്‍വാര്‍ എന്നിവരും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ജാതി പ്രീണനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.