CBI Raid: കാർത്തി ചിദംബരത്തിന്‍റെ വസതിയിലും ഓഫീസിലും CBI റെയ്ഡ്

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും ലോക്‌സഭാ എംപിയുമായ കാർത്തി ചിദംബരത്തിന്‍റെ  സ്ഥാപനങ്ങളില്‍  CBI റെയ്ഡ്. 

Written by - Zee Malayalam News Desk | Last Updated : May 17, 2022, 10:34 AM IST
  • കാർത്തി ചിദംബരത്തിന്‍റെ വസതികളും ഓഫീസുമടക്കം 9 സ്ഥലങ്ങളിലാണ് CBI) ചൊവ്വാഴ്ച റെയ്ഡ് നടത്തിയത്
  • അനധികൃത പണമിടപാടുകളും സ്വത്ത് സമ്പാദനവും സംബന്ധിച്ച പഴയ കേസിലാണ് സിബിഐ ചൊവ്വാഴ്ച റെയ്ഡ് ആരംഭിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
CBI Raid: കാർത്തി ചിദംബരത്തിന്‍റെ വസതിയിലും ഓഫീസിലും CBI റെയ്ഡ്

New Delhi: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും ലോക്‌സഭാ എംപിയുമായ കാർത്തി ചിദംബരത്തിന്‍റെ  സ്ഥാപനങ്ങളില്‍  CBI റെയ്ഡ്. 

കാർത്തി ചിദംബരത്തിന്‍റെ വസതികളും ഓഫീസുമടക്കം 9 സ്ഥലങ്ങളിലാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) ചൊവ്വാഴ്ച റെയ്ഡ് നടത്തി. അനധികൃത പണമിടപാടുകളും സ്വത്ത് സമ്പാദനവും സംബന്ധിച്ച പഴയ കേസിലാണ് സിബിഐ ചൊവ്വാഴ്ച റെയ്ഡ് ആരംഭിച്ചതെന്നാണ് ലഭിക്കുന്ന വിവരം. 

രാവിലെ 6 മണി മുതൽ ആരംഭിച്ച ഈ റെയ്ഡില്‍ കാർത്തിയുടെ ഡൽഹിയും മുംബൈയും ഉൾപ്പെടെ 9 സ്ഥലങ്ങളിലുള്ള സ്ഥാപനങ്ങളിലാണ് നടക്കുന്നത്.  

2010-നും 2014-നും ഇടയിൽ വിദേശത്തേക്ക് പണമയച്ചതുമായി ബന്ധപ്പെട്ട കേസിൽ ചെന്നൈ (3), മുംബൈ (3), കർണാടക (1), പഞ്ചാബ് (1), ഒഡീഷ (1) എന്നിവിടങ്ങളിലെ ഒമ്പത് സ്ഥലങ്ങളിൽ ചൊവ്വാഴ്ച പുലർച്ചെയാണ് റെയ്ഡ് നടന്നത്. സാബു എന്ന വ്യക്തിയിൽ നിന്ന് 50 ലക്ഷം രൂപ കാർത്തി  കൈപ്പറ്റിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പിതാവ്  പി ചിദംബരം  ധനമന്ത്രിയായിരിക്കെ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിച്ചതിന്  INX Media യ്ക്ക് ഫോറിൻ ഇൻവെസ്റ്റ്‌മെന്‍ പ്രൊമോഷൻ ബോർഡ് (Foreign Investment Promotion Board (FIPB) അനുമതി നൽകിയതുൾപ്പെടെ നിരവധി കേസുകളിൽ കാർത്തി ചിദംബരത്തിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.

അതേസമയം,  റെയ്ഡ് ആരംഭിച്ചതിനു പിന്നാലെ ട്വിറ്ററിൽ പരിഹാസവുമായി കാര്‍ത്തി എത്തി. "എണ്ണം മറന്നുപോയി,  ഇപ്പോൾ ഞാൻ കണക്ക് മറന്നു... ഒരു റെക്കോർഡ് ഉണ്ടായിരിക്കണം", കാര്‍ത്തി കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News