CBSE 12th Result 2021 : സിബിഎസ്ഇ പ്ലസ് ടു മാർക്ക് ഷീറ്റുകൾ ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ?

CBSE 12th Result 2021 ഫലങ്ങൾ സിബിഎസ്ഇയുടെ (CBSE)  ഔദ്യോഗിക വെബ്സൈറ്റായ cbseresults.nic.in ൽ നിന്നും ലഭിക്കും. 

Written by - Zee Malayalam News Desk | Last Updated : Jul 30, 2021, 11:58 AM IST
  • ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് ഫലങ്ങൾ പ്രഖ്യാപിക്കുന്നത്.
  • കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന സാമൂഹിക മാധ്യമങ്ങളിലൂടെ ഫലങ്ങൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
  • ഫലങ്ങൾ സിബിഎസ്ഇയുടെ (CBSE) ഔദ്യോഗിക വെബ്സൈറ്റായ cbseresults.nic.in ൽ നിന്നും ലഭിക്കും.
  • കോവിഡ് രോഗബാധയുടെ (Covid 19) സാഹചര്യത്തിൽ സിബിഎസ്ഇ പ്ലസ് ടു - പത്താം ക്ലാസ് പരീക്ഷകൾ നടത്തിയിരുന്നില്ല.
 CBSE 12th Result 2021 : സിബിഎസ്ഇ പ്ലസ് ടു മാർക്ക് ഷീറ്റുകൾ ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ?

New Delhi : സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഫലങ്ങൾ (CBSE 12th Result 2021) ഇന്ന്  പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് ഫലങ്ങൾ പ്രഖ്യാപിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന സാമൂഹിക മാധ്യമങ്ങളിലൂടെ ഫലങ്ങൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലങ്ങൾ സിബിഎസ്ഇയുടെ (CBSE)  ഔദ്യോഗിക വെബ്സൈറ്റായ cbseresults.nic.in ൽ നിന്നും ലഭിക്കും. 

കോവിഡ് രോഗബാധയുടെ  (Covid 19) സാഹചര്യത്തിൽ സിബിഎസ്ഇ പ്ലസ്  ടു - പത്താം ക്ലാസ് പരീക്ഷകൾ നടത്തിയിരുന്നില്ല. അതിനാൽ തന്നെ മൂല്യ നിർണയം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാൻ പാനലിനെ നിയോഗിച്ചിരുന്നു. 13 അംഗ പാനൽ നിശ്ചയിച്ച പ്രകാരം 10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളുടെ മാര്‍ക്കിന് 30% വീതവും പന്ത്രണ്ടാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കിന് 40%വും  വെയിറ്റേജ് നല്‍കും. അതായത്,  30:30:40 എന്ന അനുപാതത്തില്‍  പ്ലസ് ടു ഫലങ്ങളിൽ വെയിറ്റേജ്  നല്‍കും.

ALSO READ: CBSE 12th Result 2021 : സിബിഎസ്ഇ പ്ലസ് ടു ഫലങ്ങൾ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പ്രഖ്യാപിക്കും

  സിബിഎസ്ഇ പ്ലസ് ടു മാർക്ക് ഷീറ്റുകൾ ഡൗൺലോഡ് ചെയ്യാനുള്ള മാർഗങ്ങൾ 

സിബിഎസ്ഇ ഫലങ്ങൾ ഡിജിലോക്കർ വഴി ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ?

1) www.digilocker.gov.in  എന്ന സൈറ്റ് സന്ദർശിക്കുകയോ, പ്ലൈ സ്റ്റോറിൽ നിന്ന് ഡിജിലോക്കർ ആപ്പ് ഡൌൺലോഡ് ചെയ്യുകയോ ചെയ്യുക.

2) അതിൽ നിന്നും Central Board of Secondary Education (CBSE) ന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ.

3) പത്താം ക്ലാസ് പരീക്ഷയുടെ ഫലങ്ങൾ അറിയാൻ "Class 10 passing certificate or Class 10 marksheet" സെലക്ട് ചെയ്യണം. പ്ലസ് ടു പരീക്ഷയുടെ ഫലങ്ങൾ അറിയാൻ "Class 12 passing certificate or Class 12 marksheet " സെലക്ട് ചെയ്യണം.

4) സിബിഎസ്ഇയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പർ നൽകി ലോഗിൻ ചെയ്‌താൽ മാർക്ക് ഷീറ്റ് ലഭിക്കും.

5) ആധാർ കാർഡ് നമ്പർ ഉപയോഗിച്ചും ലോഗിൻ ചെയ്യാൻ സാധിക്കും.

6) അവിടെ നിന്നും നിങ്ങൾക്ക് നിങ്ങളുടെ മാർക്ക്ഷീറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

ALSO READ: CBSE 12th Result: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം 10, 11, 12 ക്ലാസുകളിലെ മാര്‍ക്കുകള്‍ അടിസ്ഥാനമാക്കി, പ്രഖ്യാപനം വ്യാഴാഴ്ച

ഡിജിലോക്കർ ആപ്പ് വഴി മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ?

1) Google PlayStore ൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഡിജിലോക്കർ ആപ്പ്  ഡൗൺലോഡ് ചെയ്‌ത്‌ ഇൻസ്റ്റാൾ ചെയ്യുക.

2) ആപ്പ് ഓപ്പൺ ചെയ്‌ത്‌ ‘Access DigiLocker’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം.

3) അതിൽ ഫോൺ നമ്പർ നൽകി ലോഗിൻ ചെയ്‌ത്‌ മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യണം.

ഇത് കൂടാതെ സിബിഎസ്ഇ മൈഗ്രേഷൻ സർട്ടിഫിക്കറ്റും ഡിജിലോക്കറിൽ നിന്ന് ഡൗൺലോഡ്  ചെയ്യാൻ സാധിക്കും

ALSO READ: CBSE Board 12 Exam 2021: മൂല്യനിർണ്ണയത്തിന്റെ മാനദണ്ഡം തീരുമാനിക്കാൻ CBSE കമ്മിറ്റി രൂപീകരിച്ചു

വെബ്സൈറ്റിൽ നിന്ന് റിസൾട്ട് ഡൗൺലോഡ് ചെയുന്നത് എങ്ങനെ?

 1) സിബിഎസ്ഇ യുടെ ഔദ്യോഗിക വെബ്സൈറ്റായ  cbseresults.nic.in സന്ദർശിക്കുക 

2) രജിസ്ട്രേഷൻ നമ്പറും, റോൾ നമ്പറും, മറ്റ് വിവരങ്ങളും നൽകി ലോഗ് ഇൻ ചെയ്യുക

3) അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ പരീക്ഷ ഫലം ലഭിക്കും, അത് ഡൌൺലോഡ് ചെയ്‌ത്‌ സൂക്ഷിക്കാം.

 
 Umang App ലൂടെ പരീക്ഷം ഫലം അറിയുന്നത് എങ്ങനെ?

1) Google PlayStore ൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ  ആപ്പ്  ഡൗൺലോഡ് ചെയ്‌ത്‌ ഇൻസ്റ്റാൾ ചെയ്യുക.

2) ആപ്പ് ഓപ്പൺ ചെയ്‌ത്‌ സിബിഎസ്ഇ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം.

3) അതിൽ നിങ്ങളുടെ വിവരങ്ങൾ നൽകി ലോഗിൻ ചെയ്‌ത്‌ മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News