New Delhi : പ്ലസ് ടു ഫലങ്ങൾ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പ്രഖ്യാപിക്കുമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (CBSE Plus Two Results) പ്രഖ്യാപിക്കും. 13 അംഗ പാനൽ നിശ്ചയിച്ച പ്രകാരം 10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളുടെ മാര്‍ക്കിന് 30% വീതവും പന്ത്രണ്ടാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കിന് 40%വും വെയിറ്റേജ് നല്‍കും. അതായത്, 30:30:40 എന്ന അനുപാതത്തില്‍ വെയിറ്റേജ് നല്‍കും.
Central Board of Secondary Education (CBSE) to announce Class XII result today, at 2 pm pic.twitter.com/xAIRu9S1Ip
— ANI (@ANI) July 30, 2021
സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ വിദ്യാർഥികളുടെ റോൾ നമ്പർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. പരീക്ഷ ഫലങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ ജൂലൈ 28 ന് അറിയിച്ചിരുന്നു. ഫലങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് അറിയിച്ചെങ്കിലും കൃത്യമായ തീയതി വ്യക്തമാക്കിയിട്ടില്ലായിരുന്നു. അതെ സമയം സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലങ്ങൾ ആഗസ്റ്റ് 1 ന് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന സാമൂഹിക മാധ്യമങ്ങളിലൂടെ ഫലങ്ങൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലങ്ങൾ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbseresults.nic.in ൽ നിന്നും ലഭിക്കും. അതുകൂടാതെ ഡിജിലോക്കർ, ഉമംഗ് ആപ്പ് എന്നിവയിൽ നിന്നും ഫലങ്ങൾ ലഭിക്കും.
ALSO READ: CBSE Board 12 Exam 2021: മൂല്യനിർണ്ണയത്തിന്റെ മാനദണ്ഡം തീരുമാനിക്കാൻ CBSE കമ്മിറ്റി രൂപീകരിച്ചു
സിബിഎസ്ഇ ഫലങ്ങൾ ഡിജിലോക്കർ വഴി ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ?
1) www.digilocker.gov.in എന്ന സൈറ്റ് സന്ദർശിക്കുകയോ, പ്ലൈ സ്റ്റോറിൽ നിന്ന് ഡിജിലോക്കർ ആപ്പ് ഡൌൺലോഡ് ചെയ്യുകയോ ചെയ്യുക.
2) അതിൽ നിന്നും Central Board of Secondary Education (CBSE) ന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ.
3) പത്താം ക്ലാസ് പരീക്ഷയുടെ ഫലങ്ങൾ അറിയാൻ "Class 10 passing certificate or Class 10 marksheet" സെലക്ട് ചെയ്യണം. പ്ലസ് ടു പരീക്ഷയുടെ ഫലങ്ങൾ അറിയാൻ "Class 12 passing certificate or Class 12 marksheet " സെലക്ട് ചെയ്യണം.
4) സിബിഎസ്ഇയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പർ നൽകി ലോഗിൻ ചെയ്‌താൽ മാർക്ക് ഷീറ്റ് ലഭിക്കും.
5) ആധാർ കാർഡ് നമ്പർ ഉപയോഗിച്ചും ലോഗിൻ ചെയ്യാൻ സാധിക്കും.
അവിടെ നിന്നും നിങ്ങൾക്ക് നിങ്ങളുടെ മാർക്ക്ഷീറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
സിബിഎസ്ഇ പരീക്ഷയുടെറോൾ നമ്പർ കണ്ടെത്തേണ്ടത് എങ്ങനെ?
1) ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in സന്ദർശിച്ച് ‘CBSE Roll Number Finder 2021’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
2) ഏത് ക്ലാസ് ആണെന്ന് സെലക്ട് ചെയ്ത്, വിദ്യാർഥിയുടെ പേര്, അച്ഛന്റെയും അമ്മയുടെയും പേര്, ജനനത്തീയതി എന്നിവ നൽകുക.
3) അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ റോൾ നമ്പർ ലഭിക്കു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...