ന്യൂഡൽഹി: CBSE 12th Results 2023: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ അഥവാ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 12 ൽ 87.33 ശതമാനം വിദ്യാർത്ഥികൾ വിജയിച്ചു. ഈ വർഷം ദേശീയതലത്തിൽ വിജയശതമാനം കുറഞ്ഞതായി ബോർഡ് അറിയിച്ചിട്ടുണ്ട്. പുറത്ത് വന്ന ഫലം അനുസരിച്ച് 99.91 ശതമാനവുമായി തിരുവനന്തപുരം മേഖലയാണ് ഒന്നാമത്. ഫലം അറിയാനായി സിബിഎസ്ഇ ഇത്തവണ വിദ്യാർത്ഥികൾക്കായി 6 അക്ക സെക്യൂരിറ്റി പിൻ നൽകിയിട്ടുണ്ട്.
Also Read: CBSE 12th Result 2023: കാത്തിരിപ്പിന് വിരാമം! Digilocker, SMS എന്നിവയിലൂടെ അറിയാം ഫലം
ഈ വർഷം 90.68 ശതമാനം പെൺകുട്ടികൾ വിജയിച്ചിട്ടുണ്ട്. ഇത് ആൺകുട്ടികളുടെ വിജയ ശതമാനത്തിൽ നിന്നും 6.01 ശതമാനം കൂടുതലാണ്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടന്നത്. 16,96,770 വിദ്യാർത്ഥികളാണ് ഇത്തവണ ഈ പരീക്ഷയെഴുതിയത്. ഒന്നും രണ്ടും മൂന്നും ഡിവിഷൻ വിദ്യാർത്ഥികളെ ഇത്തവണ പ്രഖ്യാപിക്കില്ലെന്ന് സിബിഎസ്ഇ അറിയിചിരുന്നു. വിഷയങ്ങളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റ് നൽകുമെന്നും ബോർഡ് അറിയിച്ചു.
Also Read: CBSE 12th Result 2023: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ഡിജിലോക്കറിന്റെ സുരക്ഷാ പിൻ സംബന്ധിച്ച് ബോർഡ് അടുത്തിടെ ഒരു ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം വിദ്യാർത്ഥികളുടെ ഡിജിലോക്കർ അക്കൗണ്ടുകൾ സജീവമാക്കുന്നതിന് സിബിഎസ്ഇ ആറ് അക്ക സെക്യൂരിറ്റി പിൻ നൽകിയിട്ടുണ്ട്, അത് സ്കൂളുകൾക്ക് അവരുടെ LOC ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് digilocker.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാണ് കഴിയും. വിദ്യാർത്ഥികൾക്കുള്ള മാർക്ക് ഷീറ്റുകളും പാസിംഗ് സർട്ടിഫിക്കറ്റുകളും ഡിജിലോക്കറിൽ അപ്‌ലോഡ് ചെയ്യും.
Also Read: പെരുംജീരകം ഈ രീതിയിൽ ഉപയോഗിക്കൂ.. ഞെട്ടിക്കുന്ന ഫലം ഉറപ്പ്!
വിദ്യാർത്ഥികൾക്ക് അവരുടെ സിബിഎസ്ഇ റിസൾട്ട് ഡിജിലോക്കർ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുന്നതിലൂടെ മാത്രമേ അവരുടെ ഫലം ഓൺലൈനായി ഡൗൺലോഡ് ചെയ്യാൻ കഴിയൂ. അതിനായി വിദ്യാർത്ഥികൾക്ക് അവർക്ക് നൽകിയിരിക്കുന്ന സെക്യൂരിറ്റി പിൻ ഉപയോഗിക്കേണ്ടി വരും. അതിലൂടെ അക്കൗണ്ടുകൾ സജീവമാക്കുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ മാർക്ക് ഷീറ്റുകളുടെയും സർട്ടിഫിക്കറ്റുകളുടെയും ഡിജിറ്റൽ പകർപ്പുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും. വിദ്യാർത്ഥികൾക്ക് റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, ജനനത്തീയതി എന്നിവ ഉപയോഗിച്ച് ഫലം പരിശോധിക്കാൻ കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...